UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധം; നിര്‍ണായക ദൃക്‌സാക്ഷി മൊഴി

സനാഥന്‍ സന്‍സ്ഥ പ്രവര്‍ത്തകനെ വിട്ടുകിട്ടാനും എസ് ഐ ടി ശ്രമം

ഗൗരി ലങ്കേഷ് വധക്കേസില്‍ നിര്‍ണായകമായി ദൃക്‌സാക്ഷി മൊഴി. ഗൗരിയുടെ അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ പറയുന്നത്. ഗൗരി കൊല്ലപ്പെട്ട രാത്രിയില്‍ രാജരാജേശ്വരി നഗറിലെ വീടിനു മുന്നില്‍ ഹെല്‍മറ്റ് ധരിച്ച രണ്ടുപേരാണു ബൈക്കില്‍ എത്തിയതെന്നാണു വിദ്യാര്‍ത്ഥിയുടെ മൊഴി. ബൈക്കില്‍ എത്തിയവര്‍ തന്നെയും കണ്ടിരുന്നുവെന്നും ഇതുമൂലം അവര്‍ തന്നെ കൊല്ലുമോയെന്ന ഭയം കൊണ്ട് ബാംഗ്ലൂര്‍ വിട്ടുപോവുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.

അതേസമയം ഗൗരിയുടെ വധവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എസ് ഐ ടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള സനാഥന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ ഡോ. വീരേന്ദ്ര താവ്‌ഡെയേയും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും എസ് ഐ ടി ശ്രമിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍