UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി നേഘയുടെ മരണം: പ്രതികളോടൊപ്പം വന്നവര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

അധ്യാപികമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്

കൊല്ലം ട്രിനിറ്റി ലെസ്സി സ്‌കൂളില്‍ അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം വന്നവര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. കേസിലെ പ്രതികളായ അധ്യാപകര്‍ക്കൊപ്പം കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ വന്നവരാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.

മംഗളം ടെലിവിഷന്‍ ക്യാമറാമാന്‍ പ്രിന്‍സ്, കൈരളി ടി.വി ക്യാമറാമാന്‍ പ്രമോദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദനത്തിന് നേതൃത്വം നല്‍കിയ ആളിനെതിരെ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അക്രമം. അധ്യാപികമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. മര്‍ദനത്തിന് പോലീസുകാരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.

“പ്രതികരിച്ചു, അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു”; ഗൗരി നേഘയുടെ കുടുംബം സംസാരിക്കുന്നു

കുട്ടിയെ മാനസികമായി പീഡിപ്പിച്ച അധ്യാപികമാരാണ് കേസിലെ പ്രതികള്‍. അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അതേസമയം കുട്ടിയുടെ മരണത്തില്‍ അധ്യാപികമാര്‍ കുറ്റക്കാരല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മരണത്തിന് കാരണമായെന്നുമാണ് മാനേജ്‌മെന്റ് നേരത്തെ ന്യായീകരിച്ചിരുന്നത്.

ഗൗരി കെട്ടിടത്തില്‍ നിന്ന് ചാടിയ അന്നാണ് അധ്യാപിക മറ്റൊരു കുട്ടിയുടെ കരണത്തടിച്ചത്; ആ അമ്മയ്ക്കും ചിലത് പറയാനുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍