UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം: കെപിസിസി വിചാര്‍ വിഭാഗ് പരിപാടിയില്‍ ഗൗരീദാസന്‍ നായരെ പങ്കെടുപ്പിക്കില്ലെന്ന് സൂചന

കുട്ടികളെയടക്കം പലരെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നതിനാലാണ് ഗൗരീദാസന്‍ നായര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്

കെപിസിസി വിചാര്‍ വിഭാഗ് സംഘടിപ്പിക്കുന്ന ഡി വിജയകുമാര്‍ അനുസ്മരണ സെമിനാറില്‍ ഗൗരീദാസന്‍ നായരെ പങ്കെടുപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സൂചന. പ്രതിഷേധം ഉയര്‍ന്നതോടെ പുതിയ തീരുമാനം. നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ കേരളം(NWMI Kerala) ആണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം പങ്കെടുപ്പിക്കില്ലെന്ന് കെപിസിസി വിചാര്‍ വിഭാഗ് അറിയിച്ചതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗീതാ നസീര്‍ അഴിമുഖം പ്രതിനിധിയെ അറിയിച്ചു. കുട്ടികളെയടക്കം പലരെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നതിനാലാണ് ഗൗരീദാസന്‍ നായര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഗൗരീദാസന്‍ നായരെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്.

പത്രപ്രവര്‍ത്തനത്തിലുടനീളം ധാര്‍മികത കൈവിടാതെ സൂക്ഷിച്ച ഡി വിജയകുമാറിനെ പോലൊരാളുടെ അനുസ്മരണ വേദിയില്‍ ഇത്തരമൊരു വ്യക്തിയെ പങ്കെടുപ്പിക്കുന്നത് അദ്ദേഹത്തോടുള്ള അനാദരവ് കൂടിയാണെന്നും NWMIയുടെ പ്രസ്താവനയില്‍ പറയുന്നു.

read more:മന്ത്രവാദം, നിരന്തര പീഡനം, അപവാദ പ്രചരണം: ബാങ്കിന്റെ സമ്മര്‍ദ്ദത്തിനൊപ്പം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ ഇതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍