UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ സമ്മാനങ്ങള്‍ വിറ്റ് കാശാക്കുന്നു: വില അഞ്ഞൂറ് മുതല്‍

മോദിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങീ 1800ലേറെ സമ്മാനങ്ങളാണ് ലേലത്തിന് വയ്ക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്. ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് സമ്മനങ്ങളും ഉപഹാരങ്ങളും ലേലം ചെയ്യുന്നത്. അഞ്ഞൂറ് രൂപ മുതലുള്ള ലേലത്തിലൂടെ ഈ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാം.

മോദിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങീ 1800ലേറെ സമ്മാനങ്ങളാണ് ലേലത്തിന് വയ്ക്കുന്നത്. ലേലത്തില്‍ നിന്നും ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് അറിയിക്കുന്നത്. മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ശേഷം ബാക്കിവരുന്ന ഉല്‍പ്പന്നങ്ങള്‍ ഡല്‍ഹിയിലെ ഗാലറിയില്‍ ലേലത്തില്‍ വയ്ക്കും. മിക്ക ഉല്‍പ്പന്നങ്ങളുടെയും അടിസ്ഥാന വില അഞ്ഞൂറ് രൂപയാണ്.

മോദിക്ക് ലഭിച്ച സമ്മാനങ്ങളും വ്യത്യസ്തമായ ഉപഹാരങ്ങളും നേരത്തെ ഇതേ ഗാലറിയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതെല്ലാം വില്‍ക്കാന്‍ തീരുമാനിച്ചത്. അടുത്ത 10-15 ദിവസത്തിനുള്ളില്‍ ലേലം നടക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ഗംഗാനദിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ്മ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍