UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെടില്ല; സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും എന്നാല്‍ ക്രമസമാധാന പാലനത്തില്‍ ഇടപെടുന്നതില്‍ ന്യായമുണ്ടെന്നും കോടതി അറിയിച്ചിരുന്നു

ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെടില്ലെന്നും എന്നാല്‍ സുരക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ എത്തുന്ന യഥാര്‍ത്ഥ ഭക്തന്മാരെ തടയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സുഗമമായ തീര്‍ത്ഥാടനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്- സത്യവാങ്മൂലത്തില്‍ പറയുന്നു. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുത്. ശബരിമലയുടെയും ദേവസ്വം ബോര്‍ഡിന്റെയും കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കണം. എന്നിവയാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും എന്നാല്‍ ക്രമസമാധാന പാലനത്തില്‍ ഇടപെടുന്നതില്‍ ന്യായമുണ്ടെന്നും കോടതി അറിയിച്ചിരുന്നു.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി വനിത പൊലീസുകാരുടെ ജനന തീയതി പരിശോധിച്ചു; പ്രസംഗം വിവാദത്തില്‍

ശബരിമല ഫോട്ടോ ഷൂട്ടുകാരനെ പോലീസ് പിടിച്ചു:എന്നിട്ടും കുപ്രചരണം അവസാനിപ്പിക്കാതെ ഡല്‍ഹി ബിജെപി

2014-ൽ വിജയിച്ച 100 സീറ്റുകളിലെങ്കിലും ബി ജെ പി തോൽക്കും; സാധ്യത ഇതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍