UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ നടക്കുന്ന അക്രമങ്ങള്‍ സുപ്രിംകോടതി വിധിക്കെതിരെ: ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

ഭക്തര്‍ കിടക്കാതിരിക്കാന്‍ നടപ്പന്തലില്‍ വെള്ളമൊഴിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും സര്‍ക്കാര്‍

ശബരിമലയില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ സുപ്രിംകോടതി വിധിക്കെതിരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അക്രമങ്ങള്‍ സര്‍ക്കാരിനെതിരെയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ശബരിമലയില്‍ പോലീസ് പ്രകോപനം സൃഷ്ടിച്ചിട്ടില്ലെന്നും യഥാര്‍ത്ഥ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചിത്തിര ആട്ട വിശേഷ സമയത്ത് പ്രശ്‌നമുണ്ടാക്കാനെത്തിയവര്‍ തന്നെ മണ്ഡലക്കാലത്തും എത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. യഥാര്‍ത്ഥ ഭക്തരെ ആക്രമിച്ചുവെന്ന ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയുമുള്ളതാണ്. ഭക്തര്‍ കിടക്കാതിരിക്കാന്‍ നടപ്പന്തലില്‍ വെള്ളമൊഴിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. മുന്‍ വര്‍ഷങ്ങളിലും ശബരിമല വെള്ളമൊഴിച്ച് കഴുകുന്നതിന്റെ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.

പ്രത്യേക സാഹചര്യം മൂലമാണ് നടപ്പന്തലില്‍ വിരിവയ്ക്കാന്‍ അനുവദിക്കാത്തത്. ഇവിടം പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാന്‍ ആവില്ല. പ്രശ്‌നമുണ്ടായാല്‍ എല്ലാ വഴികളും അടയുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയത്. പ്രളയം മൂലം പമ്പയില്‍ വലിയ തകര്‍ച്ചയാണ് ഉണ്ടായത്. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രിംകോടതി വിധിയുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ശബരിമലയില്‍ അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് പോലീസ് അതിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അഹിന്ദുക്കളെ വിലക്കണമെന്ന ടി ജി മോഹന്‍ദാസിന്റെ ഹര്‍ജിയിലും ഇന്ന് വാദം തുടരും. ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ വിലക്കാനാകില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു : സണ്ണി എം കപിക്കാട്

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍