UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്തൂര്‍ നഗരസഭയ്ക്ക് അനുകൂലമായും സാജനെതിരെയും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് സര്‍ക്കാരിന്റെ വിശദീകരണം

ആത്മഹത്യ ചെയ്ത പ്രവാസി സംരഭകന്‍ സാജന്‍ പാറയില്‍ കെട്ടിട നിര്‍മ്മാണച്ചട്ടം ലംഘിച്ചതിനാലാണ് കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രവാസി വ്യവസായിയായ സാജന്റെ മരണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് സര്‍ക്കാരിന്റെ വിശദീകരണം. സ്ഥലപരിശോധന കൂടാതെയാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയതെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ജനങ്ങള്‍ കൂടുന്ന സ്ഥലമായതിനാലാണ് സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്. സാജന്റെ മരണശേഷം ചീഫ് ടൗണ്‍പ്ലാനര്‍ ഒരു സംഘത്തെ പരിശോധനകള്‍ക്കായി നിയോഗിച്ചിരുന്നു. ഇവരുടെ കണ്ടെത്തല്‍ പ്രകാരം സാജന്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിക്കുകയും അനുമതിയില്ലാതെ പ്ലാനില്‍ മാറ്റം വരുത്തുകയും ചെയ്തു. നേരത്തെ പ്ലാന്‍ അംഗീകരിച്ചത് തന്നെ രണ്ട് തവണ മാറ്റങ്ങള്‍ വരുത്തിയാണ്.

കെട്ടിടത്തിന്റെ നിര്‍മാണ ഘടന കോണ്‍ക്രീറ്റില്‍ നിന്നും സ്റ്റീല്‍ ആക്കി മാറ്റിയതാണ് പ്രധാന ചട്ടലംഘനമെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ക്കും സ്ലാബുകള്‍ക്കും പകരം ഉരുക്ക് തൂണുകളും ഷീറ്റുകളും ഉപയോഗിച്ചു. ഇതിനാലെല്ലാമാണ് അനുമതി വൈകിപ്പിച്ചത്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും സര്‍ക്കാര്‍ പറയുന്നു.

read more:കേരളം ലോക ബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ ‘സ്റ്റേറ്റ് പാർട്ണർ’ ആകുമ്പോള്‍; എന്താണ് കേരള പുനർനിർമ്മാണ പദ്ധതി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍