UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസിയുടെ മുകളില്‍ കൈവയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നു മന്ത്രി ബാലന്‍

ആദിവാസി യുവാവിന്റെ മരണം: സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി മന്ത്രി എ കെ ബാലന്‍. സംഭവത്തിന് ഉത്തരവാദികളായ ആരും രക്ഷപ്പെടില്ല. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുള്ള നടപടിയാകും ഉണ്ടാവുക. നാളെ താന്‍ അട്ടപ്പാടി സന്ദര്‍ശിക്കും. മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. പ്രതികളാരും രക്ഷപ്പെടില്ല. ആദിവാസികളുടെ മുകളില്‍ കൈ വക്കാന്‍ ഒരാളെയും അനുവദിക്കില്ല. സംഭവം നടന്നയുടന്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ പോലിസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ട മര്‍ദ്ദനം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അട്ടപ്പാടിയിലെ സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാവുമെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും ഏര്‍പ്പെടുന്നുവെന്ന് സംശയം തോന്നുന്നവരേയും ആള്‍ക്കൂട്ടം പിടികൂടികൂടി മര്‍ദ്ദിക്കുന്ന സംഭവം വര്‍ധിച്ച് വരികയാണ്. അട്ടപ്പാടി സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.ശാസ്ത്രീയവും ഫലപ്രദവുമായ അന്വേഷണം നടത്തുന്നതിന് തൃശൂര്‍ റേഞ്ച് ഐ.ജി.എം.ആര്‍ അജിത്കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട് എസ്.പി.യുടെ നേതൃത്വത്തില്‍ അഗളി ഡി.വൈ.എസ്.പി. ടി.കെ. സുബ്രഹ്മണ്യന്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണ സംഘം ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ഐ.ജി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിനു മുന്നിലെത്തിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഡി.ജി.പി ഇക്കാര്യം അറിയിച്ചത്.കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ പോലീസില്‍ അറിയിച്ച് പോലീസ് മുഖേന ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. മറിച്ച് നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെയുണ്ടാവുന്ന സംഭവങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയുമവര്‍ അടിയേറ്റ് ചാകും, വിവേചനം നേരിടും, ഒഴിവാക്കപ്പെടും, ആദിവാസി എന്ന വിളിയാല്‍ അപമാനിക്കപ്പെടും; അവരുടെ ശത്രുക്കള്‍ പ്രബലരാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍