UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിന് വിജ്ഞാപനമായി

നഴ്‌സുമാര്‍ സമരത്തിലേക്ക് പോകേണ്ട ആവശ്യം ഇനിയില്ലെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം ഉടനെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഹൈക്കോടതിയില്‍ കേസുള്ളതിനാലാണ് താമസമുണ്ടായതെന്നും മന്ത്രി അറിയിച്ചു. നഴ്‌സുമാര്‍ സമരത്തിലേക്ക് പോകേണ്ട ആവശ്യം ഇനിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ സ്വകാര്യ ആശുപത്രികള്‍ സഹായം തേടി കളക്ടര്‍മാര്‍ക്ക് കത്തു നല്‍കിയിരിക്കുകയാണ്. പ്രതിസന്ധിയുണ്ടായാല്‍ രോഗീപരിചരണത്തിന് സംവിധാനമൊരുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം നിയമവിരുദ്ധമാണെന്ന് കാണിച്ച് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും മാനേജ്‌മെന്റുകള്‍ തീരുമാനിച്ചു.

നാളെ മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരമായ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ശമ്പള പരിഷ്‌കരണ ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നഴ്‌സുമാരുടെ സമര പ്രഖ്യാപനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍