UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോട്ടങ്ങളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നൊഴിവാക്കി: ഇഎഫ്എല്‍ നിയമം അട്ടിമറിച്ച് സര്‍ക്കാര്‍

തോട്ടം മേഖലയിലെ വ്യാജ പ്രമാണിമാരെ സഹായിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ആരോപണം

തോട്ടംമേഖലയെ പൂര്‍ണമായും പരിസ്ഥിതി ലോല നിയമത്തില്‍(ഇഎഫ്എല്‍) നിന്നും ഒഴിവാക്കി സര്‍ക്കാര്‍. നിയമസഭ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തിയാണ് മുഖ്യമന്ത്രി ഇഎഫ്എല്‍ അട്ടിമറിച്ചത്. പ്രവര്‍ത്തന രഹിതമായ തോട്ടം ഏറ്റെടുക്കുകയോ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയോ ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം സര്‍ക്കാരിന്റെ പുതിയ തീരുമാനം വന നിയമങ്ങളെ അട്ടിമറിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വന്‍തോതില്‍ വനഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്. വനഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ക്കും ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. തോട്ടം മേഖലയിലെ വ്യാജ പ്രമാണിമാരെ സഹായിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് അഡ്വ. സുശീല ഭട്ട് പ്രതികരിച്ചു. നിയമത്തിന്റെ പ്രാബല്യമില്ലാതെ ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി അംഗീകരിച്ച നിയമത്തെ ആര്‍ക്കും അട്ടിമറിക്കാനാകില്ല. സര്‍ക്കാരിന്റെ നടപടി വനംകൊള്ളയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചെറുകിട കര്‍ഷകരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇപിഎഫ് നിയമം അധാര്‍മ്മികമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോപിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍