UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട ദലിത് ജീവനക്കാരനെ വകുപ്പ് മാറ്റി

വകുപ്പ് മാറ്റിയത് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി നല്‍കിയ ജീവനക്കാരനെ

പൊതുഭരണ വകുപ്പിലെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട ദലിത് ജീവനക്കാരനെ വകുപ്പ് മാറ്റി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കാണ് പുതിയ നിയമനം. അതേസമയം പരാതി ഉയര്‍ന്ന ബിശ്വാസ് സിന്‍ഹയ്‌ക്കെതിരെ നടപടിയെടുത്തിട്ടില്ല.

പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹ മോശമായി പെരുമാറുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ദേവദാസ് എന്ന ജീവനക്കാരനാണ് പരാതി നല്‍കിയത്. ഭക്ഷണം കഴിച്ച പാത്രവും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. മോശം ഭാഷയില്‍ സംസാരിക്കുന്നു എന്നിങ്ങനെയുള്ള പരാതികളാണ് ദേവദാസ് ഉന്നയിച്ചത്. ജീവനക്കാരനെ മറ്റൊരു വകുപ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിശ്വാസ് സിന്‍ഹ കത്ത് അയച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍