UPDATES

കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്

അഞ്ച് വര്‍ഷം ഭരിക്കാന്‍ വലിയ പാര്‍ട്ടിക്ക് തന്നെ അവസരം വേണം.

കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദവി വേണമെന്ന് നിര്‍ബന്ധമില്ലെന്ന പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദ്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഗുലാം നബി ഇപ്പോള്‍ പറയുന്നത്. വലിയ പാര്‍ട്ടിയുടെ നേതാവാണ് പ്രധാനമന്ത്രിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം ഭരിക്കാന്‍ വലിയ പാര്‍ട്ടിക്ക് തന്നെ അവസരം വേണം.

കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം വേണമെന്ന് നിര്‍ബന്ധമില്ലെന്നും മോദി വരാതിരിക്കുകയാണ് ലക്ഷ്യമെന്നുമാണ് ഗുലാം നബി ആസാദ് ഇന്നലെ പാറ്റ്‌നയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞത്. പ്രധാനമന്ത്രി പദവി വേണമെന്ന് പറഞ്ഞ് ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കില്ലെന്നും കൂടുതല്‍ സീറ്റുകള്‍ നേടി പ്രതിപക്ഷ കക്ഷികളുടെ ഇടയില്‍ ധാരണയായാല്‍ മാത്രം കോണ്‍ഗ്രസ് പ്രധാനമന്ത്രി പദം ഏറ്റെടുക്കും.

രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്ന് നേരത്തെ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും പി ചിദംബരവും നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചോദിച്ചിരുന്നു.

Also Read: പുരപ്പുറത്ത് കയറി ‘ജനാധിപത്യ കേരളം’ എന്ന് ഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍