UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ രഹസ്യം കണ്ടുപിടിച്ചപ്പോള്‍ അവരെന്നെ കൊല്ലാന്‍ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഹണീപ്രീതിന്റെ മുന്‍ഭര്‍ത്താവ്

ഹണിപ്രീത് ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്

തടവില്‍ കിടക്കുന്ന ആള്‍ ദൈവം ഗുര്‍മിത് സിംഗിനും ഒളിവില്‍പോയ ദത്തുപുത്രി ഹണിപ്രീതിനുമെതിരേ വീണ്ടും ആരോപണങ്ങളുമായി ഹണീപ്രീതിന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത. ഹണിപ്രീത് ഗുര്‍മിത് സിംഗിന്റെ ദത്തുപുത്രിയല്ലെന്നാണ് വിശ്വാസ് വീണ്ടും പറയുന്നത്. ഹണിപ്രീതിനെ ഗുര്‍മീത് നിയമപരമായി ദത്ത് എടുത്തിട്ടില്ല. അവര്‍ തമ്മില്‍ ഒരിക്കലും അച്ഛന്‍-മകള്‍ ബന്ധവുമല്ല തുടര്‍ന്നിരുന്നതും വിശ്വാസ് പറയുന്നു.. ഈ രഹസ്യം താന്‍ കണ്ടെത്തി. അതോടെ ഗുര്‍മീത് എന്നെ വധിക്കാന്‍ പദ്ധതിയിട്ടു; വിശ്വാസ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു.

ഗുര്‍മീത് സിംഗിന്റെ കുപ്രസിദ്ധമായ ഗുഹയ്ക്കുള്ളില്‍, ബിഗ് ബോസ് ഷോയ്ക്ക് സമാനമായ ഒരു കളി നടത്താനായി ആറു ദമ്പതികളെ 28 ദിവസം ഒരുമിച്ചു പാര്‍പ്പിച്ചിരുന്നതായും വിശ്വാസം പറയുന്നു. ഗുര്‍മീത് യാത്ര ചെയ്യുമ്പോഴെല്ലാം ആയുധങ്ങള്‍ അടങ്ങിയ ഒരു പെട്ടി ഒപ്പം കാണുമെന്നും വിശ്വാസ് വെളിപ്പെടുത്തുന്നു.

അതേസമയം ഹണിപ്രീത് സിംഗിനെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായി ശ്രമിക്കുകയാണ്. അവര്‍ നേപ്പാളിലേക്ക് കടന്നതായുള്ള വാര്‍ത്തകള്‍ പൊലീസ് നിഷേധിക്കുന്നു. ഹരിയാന-രാജസ്ഥാന്‍ പൊലീസ് സംയുക്തമായാണ് ഹണിപ്രീതിനായി വലവിരിച്ചിരിക്കുന്നത്. അവര്‍ ഉടനെ പിടിയിലാകുമെന്നും പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍