UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുവഹത്തി സ്‌ഫോടനം: ടെലിവിഷന്‍ താരം ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

ഇരുവരും ഉള്‍ഫ തീവ്രവാദികളെന്ന് പോലീസ്‌

ഗുവഹത്തിയിലെ മൃഗശാല റോഡില്‍ ബുധനാഴ്ചയുണ്ടായ ഗ്രനേഡ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായവരില്‍ ഒരു ടെലിവിഷന്‍ താരവും ഉള്‍പ്പെടുന്നു.

ഭഗോബാരി മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പ്രണോമോയ് രാജ്ഗുരു നടി ജാനവി സൈകിയ എന്നിവര്‍ അറസ്റ്റിലായതെന്ന് ഗുവഹത്തി പോലീസ് കമ്മിഷണര്‍ ദീപക് കുമാര്‍ അറിയിച്ചു. ഇവര്‍ വാടകയ്‌ക്കെടുത്തിരുന്ന വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. രാജ്ഗുരുവിന്റെ സഹായിയായാണ് സൈകിയ പ്രവര്‍ത്തിച്ചു വന്നത്. ഇരുവരും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം(ഉള്‍ഫ)യ്ക്ക് വേണ്ടി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇവര്‍ വാടതയ്‌ക്കെടുത്ത വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20 കിലോ വെടിമരുന്നും ബോംബ് നിര്‍മ്മാണത്തിനാവശ്യമായ മറ്റ് വസ്തുക്കളും കണ്ടെടുത്തു. 9 എംഎം തോക്ക്, 25 റൗണ്ട് വെടിമരുന്ന്, ഉള്‍ഫയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

1986ല്‍ രാജ്ഗുരു ഉള്‍ഫയില്‍ ചേര്‍ന്നുവെന്നാണ് പോലീസ് ആരോപിക്കുന്നത്. ഗുവഹത്തിയിലും സമീപ പ്രദേശങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലാണ് ഇയാള്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ആക്രമണം ആസൂത്രണം ചെയ്യുന്ന പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുന്നതായിരുന്നു സൈകിയയുടെ ചുമതല.

read more:ക്രെഡിറ്റ് തട്ടാന്‍ ഇടതും വലതും തിരിഞ്ഞു തല്ലുന്ന സൈബര്‍ പോരാളികളേ, ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി പഠിച്ചും പരീക്ഷ എഴുതിയുമാണ് പോലീസ് ആയത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍