UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ വീട്ടുതടങ്കലിലല്ലെന്ന് അശോകന്‍: മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും ഷെഫിന്‍ ജഹാനെ അംഗീകരിക്കില്ല

ഷെഫിന്‍ ജഹാനും സംഘവും നല്ല ഉദ്ദേശത്തിലല്ല ഹാദിയയെ ഒപ്പം കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നാണ് അശോകന്‍ പറയുന്നത്

അച്ഛന്‍ മര്‍ദ്ദിക്കുന്നുവെന്നും വീട്ടുതടങ്കലിലാണെന്നുമുള്ള ഹാദിയയുടെ വാദം നിഷേധിച്ച് അച്ഛന്‍ അശോകന്‍. മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാകില്ലെന്നും അശോകന്‍ പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് പ്രകാരം അടുത്തമാസം 27ന് ഹാദിയയെ കോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ വൈക്കത്ത് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഹാദിയയ്ക്ക് പുറത്തുപോകാന്‍ താനൊരിക്കലും തടസ്സം നിന്നിട്ടില്ലെന്നും എന്നാല്‍ എവിടെ പോയാലും പോലീസ് കൂടെയുണ്ടാകുമെന്നതിനാല്‍ സ്വയം പുറത്തുപോകാതിരിക്കുകയാണെന്നുമാണ് അശോകന്‍ പറയുന്നത്. നിര്‍ബന്ധിച്ച് പുറത്തയയ്ക്കാന്‍ അവള്‍ കൊച്ചുകുട്ടിയൊന്നുമല്ലെന്നാണ് അശോകന്‍ ആരോപണങ്ങളെ തടുക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ തനിക്കും കുടുംബത്തിനുമെതിരെ ആസൂത്രിതമായ പ്രചരണങ്ങള്‍ നടക്കുകയാണെന്നും അശോകന്‍ ആരോപിക്കുന്നു. ഷെഫിന്‍ ജഹാനും സംഘവും നല്ല ഉദ്ദേശത്തിലല്ല ഹാദിയയെ ഒപ്പം കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നാണ് അശോകന്‍ പറയുന്നത്.

ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ പറയുന്ന വീഡിയോ കഴിഞ്ഞദിവസം രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടിരുന്നു. ഈ വാര്‍ത്ത നേരത്തെ അഴിമുഖവും പുറത്തുവിട്ടതാണ്. അച്ഛന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ വീഡിയോയുടെ വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് രാഹുല്‍ പുറത്തുവിട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍