UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂടെ പഠിച്ചവര്‍ ചതിച്ചു, ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചു; ഹാദിയയുടെ അമ്മ

കോടതി നിലപാട് തന്റെ വിജയമെന്ന് പിതാവ് അശോകന്‍

ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്നു ഹാദിയയുടെ അമ്മയുടെ ചോദ്യം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമ്മ പൊന്നമ്മ. മകളെ കൂട്ടുകാരികള്‍ ചതിച്ചതാണെന്നും പൊന്നമ്മ ആരോപിച്ചു. തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലിം സമുദായവുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയിരുന്നില്ല. അവളുടെ കൂടെ പഠിച്ചവരാണ് ചതിച്ചത്. തങ്ങള്‍ തീ തിന്ന് കഴിയാന്‍ തുടങ്ങിയിട്ട് നാളേറെയായി. പറയുന്നത് മനസിലാക്കാനുള്ള മാനസികാവസ്ഥയില്ല. അവളുടെ മാനസികാവസ്ഥ മോശമാണെന്നും പൊന്നമ്മ പറഞ്ഞു.

അതേ സമയം ഹാദിയ കേസില്‍ ഉണ്ടായിരിക്കുന്ന കോടതി നിലപാട് തന്റെ വിജയമാണെന്ന് പിതാവ് അശോകന്‍ പറഞ്ഞു. മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മകള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ തനിക്ക് സേലത്ത് വച്ച് ഷെഫിനെ കാണാമല്ലോയെന്നാണ് ഹാദിയ സേലത്തേക്കുള്ള യാത്രയ്ക്കു മുമ്പായി ഡല്‍ഹിയില്‍വച്ചു മാധ്യമങ്ങളോട് പറഞ്ഞത്. പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍