UPDATES

ന്യൂസ് അപ്ഡേറ്റ്സ്

’18 ലക്ഷം പേരെയും അറസ്റ്റ് ചെയ്താല്‍ കിടത്താന്‍ ഇവിടുത്തെ ജയിലുകളില്‍ സ്ഥലമുണ്ടോ’യെന്ന് ജിഎന്‍പിസിയിലെ അംഗങ്ങള്‍

ഏതാണ്ട് 18 ലക്ഷം ഫോളോവേഴ്‌സ് ആണ് ചുരുങ്ങിയ കാലം കൊണ്ട് ഈ ഗ്രൂപ്പിനുണ്ടായത്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന പേജിന്റെ അഡ്മിന്‍ അജിത് കുമാറിന് പിന്തുണയുമായി പേജിലെ അംഗങ്ങള്‍. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് പോലീസിന് കൈമാറിയതിന് പിന്നാലെയാണ് ഇത്.

അജിത് കുമാറിനും ഭാര്യയ്ക്കുമെതിരെയാണ് കേസെടുക്കാന്‍ എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യവും ഭക്ഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഗ്രൂപ്പ്. പക്ഷെ മദ്യപാന ശീലത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളൊന്നും ഈ ഗ്രൂപ്പില്‍ വരാറില്ല. കൂടാതെ ഇതൊരു ക്ലോസ്ഡ് ഗ്രൂപ്പാണ്. അതിനാല്‍ തന്നെ ഗ്രൂപ്പിന്റെ സ്വഭാവത്തിന് യോജിക്കുന്നവര്‍ മാത്രമാണ് ഇതില്‍ അംഗങ്ങളാകുന്നത്. അജിത് കുമാര്‍ ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂട്ടായ്മ ഫീച്ചേഡ് ഗ്രൂപ്പാണെന്നും മദ്യപാനം പ്രോത്സാഹിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് അജിത് കുമാറിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.

ഏതാണ്ട് 18 ലക്ഷം ഫോളോവേഴ്‌സ് ആണ് ചുരുങ്ങിയ കാലം കൊണ്ട് ഈ ഗ്രൂപ്പിനുണ്ടായത്. അജിതിനും ഭാര്യയ്ക്കും പിന്തുണ അര്‍പ്പിച്ചുകൊണ്ട് പോസ്റ്റിടുന്നവരുടെ ബഹളമാണ് ഇന്ന് മുതല്‍ പേജില്‍. 18 ലക്ഷം പേരെയും ഗ്രൂപ്പ് അഡ്മിന്മാരാക്കിയാല്‍ അത് ഇവിടുത്തെ ജയിലുകള്‍ക്ക് താങ്ങാനാകുമോയെന്നാണ് പലരും ചോദിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍