UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗിക ആരോപണം: ഹോളീവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ കീഴടങ്ങി

2013 ഫെബ്രുവരിയില്‍ ലോസാഞ്ചലസില്‍ ഇറ്റാലിയന്‍ ഫിലിം ഫെസ്റ്റിവലിനിടെ മുപ്പത്തിയെട്ടുകാരിയായ മോഡലിനെ പീഡിപ്പിച്ചെന്നാണ് കേസ്‌

ലൈംഗിക ആരോപണക്കേസില്‍ പ്രതിയായ ഹോളീവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ കീഴടങ്ങി. അതേസമയം സ്ത്രീകളുടെ സമ്മതമില്ലാതെ താനൊന്നും ചെയ്തിട്ടില്ലെന്നാണ് വെയ്ന്‍സ്റ്റീന്റെ നിലപാട്. സഹോദരന്‍ ബോബിന്റെ സ്റ്റുഡിയോ കമ്പനിയുടെ സഹഅധ്യക്ഷ സ്ഥാനത്തു നിന്നും വെയ്ന്‍സ്റ്റീനെ പുറത്താക്കിയിരുന്നു.

ഇറ്റാലിയന്‍ മോഡലാണ് വെയ്ന്‍സ്റ്റീനെതിരെ പരാതി നല്‍കിയത്. ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് പരാതി. 2013 ഫെബ്രുവരിയില്‍ ലോസാഞ്ചലസില്‍ ഇറ്റാലിയന്‍ ഫിലിം ഫെസ്റ്റിവലിനിടെയാണ് സംഭവമെന്ന് മുപ്പത്തിയെട്ടുകാരിയായ ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇറ്റാലിയന്‍ നടിയായ ആസിയ അര്‍ജന്റോ ഉള്‍പ്പെടെ മൂന്ന് പേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

പിന്നീട് ആഞ്ജലീന ജോളി, ഗിനത്ത് പെട്രോ എന്നിവരുള്‍പ്പെടെ നാല്‍പ്പതോളം പേര്‍ ഇയാള്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതില്‍ എട്ടു പേരുടെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍