UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; കേസ് പഠിച്ചിട്ട് വരാന്‍ പ്രോസിക്യൂഷനോട് ഹൈക്കോടതി

അന്വേഷണ ഉദ്യോഗസ്ഥന് കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം പോലും അറിയില്ലെന്നും കോടതി

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. അടിസ്ഥാന വിവരങ്ങള്‍ പോലും അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലെന്നും എസ് പി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് പഠിച്ച് വരണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ വിശദമായ മറുപടി നല്‍കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് കേസിന്റെ വിശദാംശങ്ങള്‍ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ പഠിച്ച് അറിയിക്കണമെന്നും ഇന്നത്തെ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കേസ് ഡയറി വാങ്ങി വച്ച കോടതി കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം പോലും അറിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥന് കൃത്യമായ മറുപടി നല്‍കാനും കഴിഞ്ഞില്ല. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍