UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗ സെന്ററിന് മറവിലെ ഘര്‍ വാപ്പസി കേന്ദ്രം: കേരളത്തിലും ഒരു റാം റഹിം സിംഗ് വേണോയെന്ന് ഹൈക്കോടതി

ഹര്‍ജിയില്‍ തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെ കക്ഷി ചേര്‍ക്കും

തൃപ്പൂണിത്തുറ കേന്ദ്രമാക്കി യോഗ സെന്ററിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഘര്‍ വാപ്പസി കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഈ സ്ഥാപനത്തെക്കുറിച്ചും ഇത്തരത്തിലുള്ള മറ്റ് സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീപീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിം സിംഗിനെ പോലെയുള്ളവരെ കേരളത്തിലും വേണോയെന്നും ഹൈക്കോടതി ചോദിച്ചു.

ഹര്‍ജിയില്‍ തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെ കക്ഷി ചേര്‍ക്കും. അതേസമയം കേസില്‍ ഹൈക്കോടതി ഇടപെടുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിന് ന്യായീകരണമായി പറഞ്ഞത്. തടവിലാക്കപ്പെട്ട പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

മിശ്ര വിവാഹം കഴിച്ചവരെയും മതം മാറിയവരെയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുകയാണെന്ന് യുവതി മീഡിയ വണ്‍ ചാനലിനോടാണ് വെളിപ്പെടുത്തിയത്. വാര്‍ത്തകളെ തുടര്‍ന്ന് കണ്ടനാടുള്ള യോഗ സെന്റര്‍ പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അടച്ചു പൂട്ടിച്ചു. ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് പോകുകയും തിരിച്ച് വീണ്ടും ഹിന്ദു മതം സ്വീകരിക്കുകയും ചെയ്ത ആതിരയും തനിക്കൊപ്പം ഈ സെന്ററിലുണ്ടായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍