UPDATES

തിരുവനന്തപുരം നഗരമധ്യത്തില്‍ വന്‍ തീപിടിത്തം; വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു

കടയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ വന്‍തീപിടിത്തം. പഴവങ്ങാടിയ്ക്ക് സമീപം ഫ്‌ളൈ ഓവറിന് താഴെയുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. ചെല്ലം അമ്പ്രല്ലാ മാര്‍ട്ടും സമീപത്തെ ചെറിയ കടകളുമാണ് കത്തിനശിച്ചു.

അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി. അപ്രതീക്ഷിതമായി തീ ആളിപ്പടരുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തീ മറ്റ് സ്ഥാപനങ്ങളിലേക്കും പടര്‍ന്നു കയറി. അപകട സാധ്യത കണക്കിലെടുത്ത് പരിസര പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ആരുമില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. രാവിലെ 9.45ഓടെ തീപിടിത്തമുണ്ടാകുകയായിരുന്നു.

കടയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അഗ്നിശമന സേനയാണ് സ്ഥലത്തെത്തിയത്. മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയര്‍ഫോഴ്‌സ് സംഘം നടത്തുന്നത്. പത്ത് മിനിറ്റിലേറെ നടന്ന ശ്രമങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല.

സമീപത്തെ വ്യാപാര സമുച്ചയത്തിലേക്ക് തീ പടര്‍ന്നിട്ടുണ്ടോയെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപത്ത് തന്നെ പെട്രോള്‍ പമ്പും വസ്ത്രവ്യാപാര ശാലയുമുണ്ട്. കടയുടെ പിന്നിലേക്കും തീ പടര്‍ന്നു കയറി. കടയ്ക്കുള്ളില്‍ നിന്നും ബാഗും മറ്റ് സാധനങ്ങളും ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു. പാര്‍ത്ഥാസ് തിയറ്ററിന്റെ കെട്ടിടത്തിലേക്കും തീപടര്‍ന്നു. നഗരത്തിലെ മറ്റ് കെട്ടിടങ്ങളിലേക്കും തീപടരുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പല വീടുകളിലും അപകട സാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തുന്നുണ്ട്. ഇതിനിടെ തീ അണയ്ക്കുന്നതിനിടെ ഫയര്‍മാന് പരിക്കേറ്റു. ചെങ്കല്‍ച്ചൂള യൂണിറ്റിലെ സന്തോഷ് എന്ന ഫയര്‍മാനാണ് പരിക്കേറ്റത്. തീപിടിച്ച കടയ്ക്ക് പിന്നില്‍ നിരവധി വീടുകളുണ്ട്. കടയുടെ പിന്നിലേക്ക് ഫയര്‍ഫോഴ്‌സ് വാഹനത്തിന് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം നഗരത്തില്‍ നല്ല കാറ്റുള്ളതും തീപിടിത്തത്തിന് ശക്തികൂട്ടുന്നു.

read more:‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍