താന്‍ പണം അപഹരിച്ചെന്ന ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ പൃഥ്വിരാജ് വെല്ലുവിളിക്കുകയും ചെയ്തു
രാജ്മോഹന്‍ ഉണ്ണിത്താന് തനിക്ക് പണം തരാനുണ്ടെന്ന് സഹായി പൃഥ്വിരാജ് കുണ്ടറയുടെ ആരോപണം. തന്റെ തെരഞ്ഞെടുപ്പ് ഫണ്ട് മോഷ്ടിച്ചെന്ന ഉണ്ണിത്താന്റെ ആരോപണത്തോടുള്ള പ്രതികരണമായാണ് പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്. ഇതിനിടെ പണം നഷ്ടമായെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
അതേസമയം ഉണ്ണിത്താന് തനിക്ക് അഞ്ചുലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് ചോദിച്ചപ്പോള്‍ ഉണ്ണിത്താന്റെ അനുയായികള്‍ ഭാര്യയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്നുമാണ് പൃഥ്വിരാജിന്റെ ആരോപണം. താന്‍ പണം അപഹരിച്ചെന്ന ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ പൃഥ്വിരാജ് വെല്ലുവിളിക്കുകയും ചെയ്തു.
എന്നാല്‍ ഉണ്ണിത്താന്റെ പരാതിയിന്മേല് പൃഥ്വിരാജിനെ കോണ്‍ഗ്രസ് കൊല്ലം ജില്ലാ നേതൃത്വം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഭാര്യയെ അസഭ്യം പറഞ്ഞതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഉണ്ണിത്താനും അനുയായികള്‍ക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.