UPDATES

‘നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നു’: തോമസ് ചാണ്ടിയോട് ഹൈക്കോടതി

മന്ത്രിയ്ക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസമില്ലെന്നാണ് കോടതിയെ സമീപിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും കോടതി

കായല്‍ നികത്തല്‍ കേസില്‍ ആലപ്പുഴ ജില്ല കളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. മന്ത്രി സര്‍ക്കാരിനെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് കോടതി വിലയിരുത്തി.

മന്ത്രിയ്ക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസമില്ലെന്നാണ് കോടതിയെ സമീപിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുതന്നെ മന്ത്രിയ്ക്ക് അയോഗ്യത കല്‍പ്പിക്കാവുന്ന കാരണമാണ്. കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ ശ്രമിക്കുന്നു. കോടതിയെ ഇതിനായി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി വ്യക്കമാക്കി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പൊളിക്കുന്ന നടപടിയാണ് തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയില്‍ ഇരിക്കാനാകുമെന്നും കോടതി ചോദിച്ചു.മന്ത്രിക്ക് വേണമെങ്കില്‍ ഹര്‍ജിയില്‍ നിന്നും പിന്മാറാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോടതിയില്‍ തോമസ് ചാണ്ടിയെ തള്ളുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തോമസ് ചാണ്ടിയുടേത് അപക്വമായ തീരുമാനമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കായല്‍ നികത്തിലും ഭൂമികയ്യേറ്റവും അന്വേഷിച്ച കളക്ടര്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിനെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിസോര്‍ട്ട് കമ്പനിയുടെ ഭാഗം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞയാഴ്ചയും തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ച കോടതി രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ നടത്തിയത്. മന്ത്രിയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടോയെന്ന് ചോദിച്ച കോടതി സാധാരണക്കാര്‍ കയ്യേറ്റം നടത്തിയാല്‍ നിങ്ങള്‍ ബുള്‍ഡോസര്‍ പ്രയോഗിക്കില്ലേയെന്നും ചോദിച്ചിരുന്നു.

സഖാവെ, തോമസ് ചാണ്ടിയെ പുറത്താക്കേണ്ട, ദയവായി ആ ബ്രാക്കറ്റില്‍ നിന്നും മാര്‍ക്‌സിനെ ഒഴിവാക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍