UPDATES

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ പാടില്ല: നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

യുവതികള്‍ ശബരിമലയിലെത്തിയാല്‍ അവര്‍ക്കെങ്ങനെ സുരക്ഷയൊരുക്കാമെന്ന് മുദ്രവച്ച കവറില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

ശബരിമല സന്നിധാനത്തെ പ്രതിഷേധങ്ങള്‍ക്കെതിരെ ഹൈക്കോടതി രംഗത്ത്. സന്നിധാനത്ത് പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഇന്ന് കോടതി പ്രഖ്യാപിച്ചു. മൂന്ന് നിരീക്ഷകരെ ഹൈക്കോടതി ശബരിമലയില്‍ നിയോഗിക്കുകയും ചെയ്തു. യുവതികള്‍ ശബരിമലയിലെത്തിയാല്‍ അവര്‍ക്കെങ്ങനെ സുരക്ഷയൊരുക്കാമെന്ന് മുദ്രവച്ച കവറില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി ദേവസ്വം ബഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ പി ആര്‍ രാമന്‍, സിരിജഗന്‍, എഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷക സംഘത്തിലുള്ളത്. പോലീസ് മാന്യമായി പരിശോധന നടത്തണമെന്ന് ഹൈക്കോടതി വിധിച്ചു. അതേസമയം നാമജപം പാടില്ലെന്ന പോലീസ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരോധനാജ്ഞ നിലനില്‍്ക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

നേരത്തെ ശബരിമല ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സന്നിധാനത്ത് ഹൈക്കോടതി ജഡ്ജിയെ അപമാനിച്ചെന്ന് പോലീസിനെ വിമര്‍ഷിച്ചു. ജഡ്ജി വിസമ്മതിച്ചതിനാല്‍ കേസെടുക്കുന്നില്ലെന്നും. കേസെടുക്കാത്തത് ബലഹീനതയല്ലെന്നും കോടതി തുറന്നടിച്ചു. ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ അവമതിപ്പുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. അവരുടെ പേര് പരാമര്‍ശിക്കുന്നില്ലെന്നാണ് കോടതി പറഞ്ഞത്.

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സുപ്രിംകോടതി വിധിക്കെതിരായ നിലപാട് സ്വീകരിക്കാനാകില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞെന്ന് നേരത്തെ ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ അറസ്റ്റില്‍

ശബരിമലയിലെ വരുമാന ഇടിവ് തകര്‍ക്കുക മറ്റ് ക്ഷേത്രങ്ങളെ കൂടി; ക്ഷേത്ര ജീവനക്കാരുടെ ശമ്പളം മുട്ടും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍