UPDATES

ട്രെന്‍ഡിങ്ങ്

ഹര്‍ത്താല്‍: നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി, സെന്‍കുമാര്‍ 990 കേസുകളില്‍ പ്രതിയാകും

ഹര്‍ത്താലിനോട് അനുബന്ധിച്ചുണ്ടായ 189 കേസുകളിലും ഡീന്‍ പ്രതിയാകും

കഴിഞ്ഞ ദിവസം യുഡിഎഫ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലിനുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താലിനെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫ് ആണെന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ഭാരവാഹികളായ കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ത്താലിനോട് അനുബന്ധിച്ചുണ്ടായ 189 കേസുകളിലും ഡീന്‍ പ്രതിയാകും. ഹര്‍ത്താല്‍ കേസുകളില്‍ നേതാക്കളെ പ്രതിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ശബരിമല ഹര്‍ത്താലിലെ 990 കേസില്‍ ടി പി സെന്‍കുമാര്‍ അടക്കം പ്രതികളാകും.

Read: മിന്നല്‍ ഹര്‍ത്താലില്‍ നിന്ന് പാല്‍ ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ, ഡീന്‍ കുര്യാക്കോസ് സാറേ?

ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതി വിധി. നേതാക്കളെ പ്രതിയാക്കണമെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലാണ് കോടതിയലക്ഷ്യ നടപടിക്കിടയാക്കിയത്. പെരിയയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സികെ അരവിന്ദന്റെ നേതൃത്വത്തിലുള്ള സംഘം പെരിയയിലും ശശിധരന്റെ നേതൃത്വത്തിലുള്ള ക്രിമനല്‍ സംഘം കല്ല്യോട്ടും പരിസരങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടത്. വീടുകള്‍, പാര്‍ടി ഓഫീസുകള്‍, വായനശാലകള്‍, രക്തസാക്ഷി സ്മാരകസ്തൂപങ്ങള്‍, വ്യാപരസ്ഥാപനങ്ങള്‍, പെട്ടികടകള്‍, വനിതാ ബാങ്ക്, ബസ് ഷെല്‍ട്ടറുകള്‍ സിപിഎമ്മുമായി ബന്ധപ്പെട്ട കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്തും തീയിട്ടും കലിതീര്‍ത്തപ്പോള്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍