ജയിലില്‍ നിരവധി തടവ് പുള്ളികളുണ്ടല്ലോ, നടക്കാന്‍ വയ്യാത്തതൊന്നും പ്രശ്‌നമാവില്ലെന്നായിരുന്നു കോടതിയുടെ മറ്റൊരു നിരീക്ഷണം
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ പി കെ കുഞ്ഞനന്തന് സുഖമായി ജിയിലില്‍ കിടന്നുകൂടേയെന്ന് ഹൈക്കോടതി. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് നടക്കാന്‍ പോലുമാകില്ലെന്ന് കുഞ്ഞനന്തന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ലെന്നാണല്ലോ കാണുന്നതെന്നും ചോദിച്ചു. എത്രനാള്‍ പരോള്‍ കിട്ടിയിട്ടുണ്ടെന്നും കോടതി ചോദിച്ചു.
ജയിലില്‍ നിരവധി തടവ് പുള്ളികളുണ്ടല്ലോ, നടക്കാന്‍ വയ്യാത്തതൊന്നും പ്രശ്‌നമാവില്ലെന്നായിരുന്നു കോടതിയുടെ മറ്റൊരു നിരീക്ഷണം. എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഈമാസം എട്ടിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
സിപിഎം പാനൂര്‍ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടിപി കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച് ജയിലിലായത്. നാല് വര്‍ഷത്തിനിടെ 389 ദിവസം കുഞ്ഞനന്തന്‍ പരോളിലായിരുന്നുവെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നു. നിയമപ്രകാരമുള്ള പോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.