UPDATES

ട്രെന്‍ഡിങ്ങ്

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക്: ഇടപെടില്ലെന്ന് ഹൈക്കോടതി

ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ആന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

തൃശൂര്‍ പൂരം നടക്കുന്ന 12, 13, 14 തിയതികളില്‍ വിരണ്ടോടാന്‍ സാധ്യതയുള്ള ആനകളെ തൃശൂരില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ കളക്ടര്‍ ടി വി അനുപമ നിലപാടെടുത്തത്. ആനപ്രേമികളെ നിരാശരാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ആന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ പല തവണ ആക്രമണ സ്വഭാവം കാണിച്ചിട്ടുള്ള ആനയാണെന്നതാണ് വിലക്കിന് കാരണം. ഇക്കാര്യത്തില്‍ താന്‍ നിസഹായനാണെന്ന് നേരത്തെ തന്നെ വനംവകുപ്പ് മന്ത്രി അറിയിച്ചിരുന്നു. അതേസമയം ആനപ്രേമികളെയും ജനങ്ങളുടെ സുരക്ഷയെയും പരിഗണിക്കുന്ന തീരുമാനം മാത്രമേ എടുക്കൂവെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്നലെ വ്യക്തമാക്കിയിരുന്നു.

കോടതി വിധി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് ഇന്ന് കടകംപള്ളി പ്രതികരിച്ചത്. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആന എഴുന്നള്ളിപ്പില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.

Also Read-  കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍