UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറച്ചു ദിവസം ജയിലില്‍ കിടന്നതുകൊണ്ട് സാഹചര്യങ്ങളൊന്നും മാറിയിട്ടില്ലല്ലോ? ഹൈക്കോടതിയിലും ദിലീപിന് തിരിച്ചടി

ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി

ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 26 ലേക്ക് മാറ്റിവച്ചു. കഴിഞ്ഞ തവണ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. അങ്ങനെയൊന്നു സംഭവിച്ചെങ്കില്‍ മാത്രം ജാമ്യം പരിഗണിക്കാമെന്നും പറഞ്ഞാണ് ഹര്‍ജി 26 ലേക്ക് മാറ്റിയത്. ദിലീപിന്റെ അഭിഭാഷകരുടെ വാദം കേള്‍ക്കാനും ഇന്നു കോടതി തയ്യാറായില്ല. കുറച്ച് ദിവസം ജയിലില്‍ കിടന്നതുകൊണ്ട് സാഹചര്യം മാറില്ലെന്നും സാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടെങ്കിലേ ജാമ്യം പരിഗണിക്കേണ്ടതുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. മുമ്പ് രണ്ടു തവണ ജാമ്യം തളളിയപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം തുടരുകയാണ്. കാവ്യയേയും നാദിര്‍ഷായേയും ചോദ്യം ചെയ്യാനുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. നേരത്തെ രണ്ടു തവണയും ഹൈക്കോടതിയെ ജാമ്യവുമായി ദിലീപ് സമീപിച്ചപ്പോഴും കോടതി അതു തള്ളുകയായിരുന്നു. തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍