UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ബാലഭാസ്‌കറിന്റെ മരണത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതിയുടെ നിര്‍ദേശം.

ബാലഭാസ്‌കറിന്റെ മരണത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതിയുടെ നിര്‍ദേശം. കോടതി നിര്‍ദേശം നല്‍കിയത് സ്വര്‍ണക്കടത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവര്‍ പിടിയിലായതോടെയാണ് മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച് വീണ്ടും ദൂരുഹത ഉയര്‍ന്നത്.

കറപകടം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പുനരാവിഷ്‌കരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍