പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്
പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മിഷനോടും വിശദീകരണം തേടി. ഈമാസം 17നകം വിശദീകരണം നല്‍കണമെന്ന് അറിയിച്ച കോടതി കേസ് വീണ്ടും 20ന് പരിഗണിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ 33 പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിക്കാതെ പോയതാണ് വിവാദമായത്. 44 പേര് അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമാണ് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചത്.
ബാക്കിയുള്ള 33 പേരില്‍ എട്ട് പേര് മാത്രമാണ് ഇടത് അനുഭാവികളെന്നും ബാക്കിയുള്ളവര്‍ യുഡിഎഫ് അനുകൂലികളാണെന്നുമാണ് ആരോപണം.
read more:തൊട്ടപ്പന് പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം