UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്‌റ്റേ

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തത്‌

കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സിംഗിള്‍ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് സ്റ്റേ.

സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെയാണെന്നും അന്വേഷണം കൃത്യമായ രീതിയിലാണ് നടക്കുന്നതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഈമാസം 23ന് കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. മട്ടന്നൂര്‍ എടയന്നൂരില്‍ 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ത്തതാണെന്നും അതിനാല്‍ തന്നെ സിപിഎം ഭരിക്കുന്ന സര്‍ക്കാരിന് കീഴില്‍ നീതി കിട്ടില്ലെന്നും ആരോപിച്ച് മാതാപിതാക്കളായ സിപി മുഹമ്മദ്, എസ്പി റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബി കെമാല്‍ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട്. കൊലയ്ക്ക് പിന്നിലെ വന്‍ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ബ്രയിന്‍ വാഷ് ചെയ്ത് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണെന്നും ഇതിന് അറുതി വരുത്തണമെന്നുമാണ് കോടതി വിലയിരുത്തിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഫലപ്രദമായ അന്വേഷണം സിബിഐയ്ക്ക് മാത്രമേ കഴിയൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശിക്കുന്ന പക്ഷം കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നുമാണ് സിബിഐ കോടതിയില്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍