UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭണ്ഡാരത്തില്‍ ‘സേവ് ശബരിമല’ കുറിപ്പുകള്‍; ശബരിമല കാണിക്ക വരുമാനത്തില്‍ ഇടിവ്

തുലാമാസ പൂജയ്ക്ക് നടതുറന്ന 17-ാം തിയതി മുതല്‍ നാല് ദിവസം ശബരിമലയില്‍ കാണിക്കയില്‍ നിന്നും ലഭിച്ച വരുമാനത്തിനാണ് ഇടിവ് വന്നിരിക്കുന്നത്

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കാണിക്ക വരുമാനത്തില്‍ വന്‍ ഇടിവ്. ഭണ്ഡാരത്തില്‍ നിന്നും കാണിക്ക പണത്തിന് പകരം ‘സ്വമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകള്‍ ലഭിച്ചു.

തുലാമാസ പൂജയ്ക്ക് നടതുറന്ന 17-ാം തിയതി മുതല്‍ നാല് ദിവസം ശബരിമലയില്‍ കാണിക്കയില്‍ നിന്നും ലഭിച്ച വരുമാനത്തിനാണ് ഇടിവ് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 44.50 ലക്ഷം രൂപ അധികമായി ലഭിച്ചിരുന്നു. തുലാമാസ പൂജയ്ക്ക് നട തുറന്ന ശേഷം ഏറ്റവുമധികം കളക്ഷനുണ്ടായത് ശനിയാഴ്ചയാണ്. കഴിഞ്ഞവര്‍ഷത്തെ കാണിക്കവരവിനേക്കാള്‍ നേരിയതെങ്കിലും വര്‍ദ്ധനവ് അനുഭവപ്പെട്ടത് ഈ ദിവസമാണ്. 15,800 രൂപയാണ് ഈ ദിവസം അധികമായി ലഭിച്ചത്.

യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ വിവിധ ഭണ്ഡാരങ്ങള്‍ സിമന്റിട്ട് അടയ്ക്കുകയും ചെയ്തു.

കാണിക്കവരവ് താഴെ പറയും വിധം:

ആദ്യം ദിനം: 4.83 ലക്ഷം(2018), 8.42 ലക്ഷം(2017). 3.59 ലക്ഷം കുറവ്

രണ്ടാം ദിനം: 19.30 ലക്ഷം(2018), 45.59 ലക്ഷം(2017). 26.28 ലക്ഷം കുറവ്

മൂന്നാം ജിനം:17.51 ലക്ഷം(2018), 32.30 ലക്ഷം(2017). 14.79 ലക്ഷം കുറവ്

നാലാം ദിനം: 36.74 ലക്ഷം(2018), 36.58 ലക്ഷം(2017). 15,800 രൂപ കൂടുതല്‍

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

ശബരിമല LIVE: തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും; സന്നിധാനത്ത് കനത്ത സുരക്ഷ

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍