UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ ജൂനിയറായിട്ടും മോദിയുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ബഹുമാനം നല്‍കി; നായിഡു

സഖ്യം ഉണ്ടാക്കാന്‍ ഞാന്‍ മോദിയുടെ അടുത്തേക്കല്ല മോദി എന്നെത്തേടിയാണ് വന്നത്

രാഷ്ട്രീയത്തില്‍ തന്റെ ജൂനിയര്‍ ആണ് മോദിയെങ്കിലും പ്രധാനമന്ത്രി പദത്തില്‍ എത്തിയതില്‍ പിന്നെ താന്‍ അദ്ദേഹത്തെ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും അത് മോദിയുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നുവെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വിജയവാഡയില്‍ ചേര്‍ന്ന സര്‍വകക്ഷി-സംഘടന യോഗത്തിലായിരുന്നു നായിഡുവിന്റെ ഈ പരാമര്‍ശം.

2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്ത യോഗങ്ങളില്‍ വച്ചെല്ലാം ആന്ധ്രപ്രദേശിനെ കുറിച്ച് മോദി എന്നോട് സംസാരിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നമ്മളെ വഞ്ചിച്ചിരിക്കുന്നു; നായിഡു പറഞ്ഞു.

ഗോധ്ര കലാപത്തിന്റെ സമയത്ത് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടയാള്‍ താന്‍ ആയിരുന്നുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ബിജെപിയുമായി സഖ്യം ഉണ്ടാക്കണമെന്ന ആഗ്രഹവുമായി താനൊരിക്കലും മോദിയെ പോയി കണ്ടിട്ടില്ലെന്നും തന്റെയടുത്തേക്കു വന്നതും കോണ്‍ഗ്രസ് ആന്ധ്രയെ നശിപ്പിച്ചെന്നും നമുക്ക് ഒരുമിച്ച് കൈകോര്‍ത്ത് സംസ്ഥാനത്ത് വികസനം കൊണ്ടുവരാമെന്ന് പറഞ്ഞതും മോദി ആയിരുന്നുവെന്നും നായിഡു വെളിപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍