UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണാചലില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 മരണം

വ്യോമസേനയുടെ എം ഐ-17 വി 5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്

വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 7 പേര്‍ കൊലപ്പെട്ടു. പരിശീലനപ്പറക്കലിനിടയില്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് അപകടം ഉണ്ടായത്. വ്യോമസേനയുടെ എം ഐ-17 വി 5 ഹെലികോപ്റ്ററാണ് രാവിലെ ആറുമണിയോടെ തകര്‍ന്നു വീണത്.

ഒരാള്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വികസിതമായ സാങ്കേതിവിദ്യകളടങ്ങിയ ഹെലികോപ്റ്ററുകളായാണ് എം ഐ-17 വി-5 ഹെലികോപ്റ്ററുകളെ പരിഗണിക്കുന്നത്.

ഈ വര്‍ഷം മേയില്‍ അരുണാചല്‍ പ്രദേശിന്റെയും അസമിന്റെയും അതിര്‍ത്തിപ്രദേശത്ത് സുഖോയ് 30 യുദ്ധവിമാനം തകര്‍ന്ന് മലയാളിയായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവ് ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍