UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണവ വെല്ലുവിളികള്‍ക്കിടയില്‍ സമാധാനത്തിനുള്ള നൊബേല്‍ സ്വന്തമാക്കി ‘ഐകാന്‍’

ആണവായുധ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐകാന്‍

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ആണവായുധ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന ഐകാന്‍ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐകാന്‍ ഇത്തവണ സമാധാനത്തിനുള്ള നൊബേലിനു തെരഞ്ഞെടുക്കപ്പെട്ടത്. 300 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഐകാനെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി അറിയിച്ചു.

ഇന്റര്‍നാഷണല്‍ കാമ്പയിന്‍ ടു അബോളിഷ് നുക്ലിയര്‍ വെപ്പണ്‍സ്(ഐസിഎഎന്‍) വിവിധ സര്‍ക്കാരിതര സംഘടനകളുടെ കൂട്ടായ്മയാണ്‌. ആണവായുധ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന ഐകാന്‍ ജനീവ ആസ്ഥാനമാക്കിയാണ് തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത്. 2007 ല്‍ നിലവില്‍ വന്ന ഐകാന് 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍