UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐസിഎഐ പ്രസിഡന്റിന്റെ മകളുടെ മൃതദേഹം മുംബൈ റെയില്‍ പാളത്തില്‍ 

20 കാരിയായ പല്ലവിയെ ഒക്ടോബര്‍ നാലിനാണ് കാണാതായത്

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ( ഐസിഎഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകള്‍ പലവ്വി വികംസേയുടെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇരുപതുകാരിയായ പല്ലവിയുടെതാണെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത്.

ഒക്ടോബര്‍ നാലിന് രാത്രിയോടെയാണ് പല്ലവിയെ കാണാതായത്. അന്നേ ദിവസം വൈകിട്ട് ആറിന് മുംബൈ സിഎസ്ടി സ്റ്റേഷനില്‍ നിന്നും പല്ലവി ലോക്കല്‍ ട്രെയിന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു. പൊലീസ് അന്വേഷഷണത്തിനൊപ്പം പല്ലവിയെ കണ്ടെത്താനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലും സജീവമായി നടന്നിരുന്നു.

ദക്ഷിണ മുംബൈയിലെ ഫോര്‍ട്ടില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു പല്ലവി അവിടെ നിന്നും മടങ്ങും വഴിയായിരുന്നു കാണാതാകുന്നത്. തുടര്‍ന്നാണ് എംആര്‍എ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്.

ഒക്ടോബര്‍ അഞ്ചിനു വൈകിട്ട് ഏഴരയോടെയാണ് റെയില്‍ പാളത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി പരേല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ വരുന്നത്. തുടര്‍ന്ന് പൊലീസ് മൃതദേഹം കിട്ടുന്ന സ്ഥലത്തെത്തി. സംശയം തോന്നി പല്ലവിയുടെ വീട്ടുകാരെ വിവരം അറിയിച്ചശേഷം അവരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം പല്ലവിയുടേതാണെന്നു മനസിലായത്.

മൃതദേഹത്തിന്റെ തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഈ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലുമാണ് അവര്‍. അ്‌സ്വഭാവികമായി ഒന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് അപകടമരണമായാണ് ദാദര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പല്ലവിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍