UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുക. ഇതിന്റെ ഭാഗമായി ആദ്യം ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും.

പെര്‍മിറ്റ് റദ്ദാക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുക. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കും. സമരത്തിന്റെ പേരില്‍ സര്‍വീസ് നടത്താതിരിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയ്ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കും. സ്വകാര്യ ബസ് സമരം നാല് ദിവസം പിന്നിട്ട സാഹചര്യത്തില്‍ ബസുടമകള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കിയിട്ടും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ സമരം ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ഇന്നലെ കോഴിക്കോട് നടന്ന ചര്‍ച്ച പരാജയമായിരുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍