UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേവപ്രശ്‌നത്തില്‍ അനുകൂലമാണെന്ന് വന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിഷയം അവസാനിക്കും: ആര്‍എസ്എസ്

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്ന വാദം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നവരൊന്നും ഭക്തരല്ലെന്നും ഗോപാലന്‍ കുട്ടി

ദേവപ്രശ്‌നം അനുകൂലമായി വന്നാല്‍ ശബരിമല സ്ത്രീപ്രവേശന വിഷയം അവസാനിക്കുമെന്ന് ആര്‍എസ്എസ് കേരള തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍. അഴിമുഖം റിപ്പോര്‍ട്ടര്‍ ശ്രീഷ്മയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് ഗോപാലന്‍ കുട്ടി ഇങ്ങനെ പ്രതികരിച്ചത്.

കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു ആചാരം മാറ്റിയെടുക്കുമ്പോള്‍, ആ മാറ്റത്തിന്റെ താന്ത്രികമായ സംവിധാനങ്ങളെക്കുറിച്ച് തന്ത്രികളോടും ഊരാണ്‍മക്കാരെന്ന നിലയ്ക്ക് രാജകൊട്ടാരത്തിന്റെ പ്രതിനിധികളോടും ആത്മീയാചാര്യന്മാരോടും കൂടിയാലോചിക്കേണ്ടതുണ്ട്. ആചാരങ്ങള്‍ കാലാനുസൃതമായി മാറേണ്ടതു തന്നെയാണ്. അതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും ഗോപാലന്‍ കുട്ടി വ്യക്തമാക്കി. പക്ഷേ അതിന്റെ രീതിയിതല്ല. എല്ലാ മാസവും നട തുറക്കാന്‍ തീരുമാനിച്ചതും പടിപൂജയെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിച്ചതുമൊന്നും സര്‍ക്കാര്‍ പറഞ്ഞിട്ടല്ല. ദേവന്റെ ഇഷ്ടമാണറിയേണ്ടത്. അത്തരം സന്ദര്‍ഭങ്ങളില്‍ ആചാര്യന്മാരും ജോത്സ്യന്മാരും കൂടിയിരുന്ന്, എന്താണ് ദൈവഹിതം എന്നറിയാന്‍ ശ്രമിക്കും. സ്ത്രീപ്രവേശന വിഷയത്തില്‍ ദേവഹിതം അനുകൂലമാണെങ്കില്‍ ആ പ്രശ്നം അവിടെ കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്ന വാദം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നവരൊന്നും ഭക്തരല്ലെന്നും ഗോപാലന്‍ കുട്ടി ആരോപിച്ചു. യഥാര്‍ത്ഥ ഭക്തരെന്നു തോന്നുന്നവരാരും കേരളത്തിനകത്തു നിന്നോ പുറത്തു നിന്നോ മല ചവിട്ടാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ആചാരാനുഷ്ഠാനങ്ങളെ അപഹസിക്കുകയും അതിലംഘിക്കുകയും ചെയ്യുന്ന ചിലരാണ് നിലവില്‍ പ്രശ്നങ്ങളുടെ മുന്‍പന്തിയിലുള്ളത്. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായി പല രംഗത്തും പ്രവര്‍ത്തിച്ച, ശബരിമലയുടെ വിശ്വാസങ്ങളെന്തെന്ന് അറിയാത്ത ആളുകള്‍. ഇക്കാര്യങ്ങളെല്ലാം കോടതിക്കു പരിശോധിക്കാമല്ലോ. പോകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവര്‍ ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരാണോ എന്നും കോടതിക്ക് അന്വേഷിക്കാമല്ലോ. ഇത്തരം കാര്യങ്ങളൊന്നും ഉണ്ടായില്ലെന്ന് ഗോപാലന്‍ കുട്ടി പറയുന്നു.

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

തീപ്പൊരി നേതാവിനെ പിടിച്ചകത്തിട്ടിട്ടും നേതൃത്വം തിരിഞ്ഞ് നോക്കിയില്ല: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍