UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ നടന്നത് സര്‍ക്കാരിന്റെ ഗൂഢാലോചന: നാളെ ബിജെപിയുടെ പ്രതിഷേധ ദിനമെന്ന് ശ്രീധരന്‍ പിള്ള

രാത്രിയുടെ മറവില്‍ നടന്ന ക്രൂരത പുറംലോകം അറിഞ്ഞില്ലെന്നും പിള്ള

നിരീശ്വരവാദികളെ കൂട്ടുപിടിച്ച് ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ഇന്ന് ശബരിമലയില്‍ നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മനിതി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശബരിമലയിലെത്തിയത്. സിപിഎം നടത്തിയ ഈ കള്ളക്കളിയെക്കുറിച്ചും ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചും കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കണമെന്നും പിള്ള കോട്ടയത്ത് പറഞ്ഞു.

ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിപ്പിക്കുമെന്നും പിള്ള അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും ശബരിമലയിലെ ഇടപാടുകള്‍ക്ക് ഭീകരസംഘടനകളുടെ ബന്ധമുണ്ടെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയെ പോര്‍ക്കളമാക്കി നിര്‍ത്താനാണ് സിപിഎമ്മിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ നിന്നും ഹിന്ദുമത വിശ്വാസികള്‍ പോലുമല്ലാത്തവരെ ഇറക്കിയത്.

ബിജെപിക്കാരനായ ഗോപാലകൃഷ്ണനും പന്തളം ‘കൊട്ടാര’ത്തിലെ ശശികുമാരനും തമ്മില്‍ എന്താണ് ബന്ധം

ശനിയാഴ്ച രാത്രി ശബരിമലയില്‍ ബിജെപി നേതാക്കളുണ്ടായിരുന്നു. പോലീസ് ഇവരോട് ക്രൂരമായാണ് പെരുമാറിയത്. രാത്രിയുടെ മറവില്‍ നടന്ന ഈ ക്രൂരത പുറംലോകം അറിഞ്ഞില്ലെന്നും പിള്ള പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് പോലീസുമായി ചേര്‍ന്നുള്ള ഈ ഗൂഢാലോചനകളെല്ലാം നടക്കുന്നത്. മനിതി പ്രവര്‍ത്തകര്‍ക്ക് മധുരയില്‍ നിന്ന് തന്നെ കേരള പോലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നു. പോലീസിന് ഇതെങ്ങനെ സാധിച്ചു? ബിജെപി ആശങ്കപ്പെട്ടത് പോലെയാണ് കാര്യങ്ങള്‍ നടക്കാന്‍ പോകുന്നത്. അവസരം കിട്ടിയാല്‍ ശബരിമലയെ തകര്‍ക്കും. അതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്. പിള്ള ആരോപിക്കുന്നു.

കെ. അമ്മിണി, ഒരു ‘മനിതി’; ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച ദളിത്‌-ആദിവാസി പ്രവര്‍ത്തക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍