UPDATES

പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും; പാക് മിസൈലിന്റെ അവശിഷ്ടങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് സൈനിക മേധാവിമാർ

മിഗ് വിമാനം തകർന്ന് പാക്കിസ്ഥാന്റെ പിടിയിലായ പൈലറ്റ് അഭിനന്ദൻ വര്‍ധമാനെ ഉടൻ‌ മോചിപ്പിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു

ബലാക്കോട്ട ഭീകരവാദ കേന്ദ്രത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഉണ്ടായ മരണ സംഖ്യ സംബന്ധിച്ച് തെളിവുകളില്ല. ലക്ഷം വച്ച് കേന്ദ്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റ് വിവരങ്ങളിൽ സ്ഥിരീകരണം ഇല്ലെന്ന് വ്യോമസേന മേധാവി. പ്രകോപനം തുടർന്നാൽ ഇനിയും തിരിച്ചടിക്കും. പാക്കിസ്താന്റെ എഫ് 17 ഇന്ത്യ തകർത്തു. ഇന്ത്യക്ക് മിഗ് 20 വിമാനം നഷ്ടമായെന്നും സേനാ മേധാവിമാർ. രാജ്യത്തിന് വേണ്ടി ഇനിയും ഒന്നിച്ചുനിൽക്കുമെന്നും സൈനിക മേധാവിമാർ പറയുന്നു.

പാകിസ്താന്റെ വിമാനങ്ങൾ ലക്ഷ്യമിട്ടത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെന്ന് വ്യോമ സേനാ മേധാവി, തെളിവുകൾ പുറത്തുവിടുമെന്നും സൈനിക മേധാവിമാർ. അഭിനന്ദനെ മടങ്ങിയെത്തിക്കുമെന്ന് പ്രതിരണം സ്വാഗതാർഹമെന്നും സൈനിക മേധാവിമാർ.

കര, വ്യോമ, നാവിക സേനാ മേധാവിമാർ മാധ്യമങ്ങളെ കാണുന്നു.

 

അഭിനന്ദനെ വിട്ടയക്കാൻ തയ്യാറെന്ന് വ്യക്തമാക്കി പാക്കിസ്താൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണ് ഇക്കാര്യം അറിയിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻ ഐ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സമാധാന സന്ദേശമായാണ് നടപടിയെന്നും പാകിസ്താൻ വ്യക്തമാക്കുന്നു.

സൈനിക നീക്കത്തിനിടെയാണ്  അഭിനന്ദ് വർധമാനിനെ പാകിസ്താൻ പിടികൂടിയത്.  ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ഫലമായാണ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകം സൈനികന്റെ മോചനത്തിന് വഴിതെളിഞ്ഞത്.  ബുധനാഴ്ച രാവിലെയായിരുന്നു വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് വിമാനത്തിലെ പൈലറ്റായിരുന്ന ചെന്നെ സ്വദേശി വിങ് കമാണ്ടർ അഭിനന്ദ് വർധമാൻ വിമാനം തകർന്ന് പാകിസ്താനിൽ അകപ്പെട്ടത്.

നാട്ടുകാർ പിടികൂടിയ അദ്ദേഹത്തെ പിന്നീട് പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിനന്ദ് കസ്റ്റഡിയിലെടുത്ത വിവരം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

വൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. സ്ഥാനപതി തലത്തില്‍ നയതന്ത്ര ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്‌.

അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് 7 മണിക്ക് നടക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

സംഘർഷങ്ങൾക്ക് ലഘൂകരിക്കുമെങ്കിൽ പൈലറ്റിനെ മോചിപ്പിക്കാൻ സന്നദ്ധരാണെന്ന് പ്രസ്താവനയ്ക്ക് പിറകെ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ചയ്ത്ത് തയ്യാണെന്ന് നിലപാടിലേക്ക് പാക്കിസ്താൻ. മോദിയുമായി ഫോണിൽ സംരാക്കാൻ തയ്യാറാണെന്ന് ഇമ്രാൻ അറിയിച്ചതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്ക് പ്രതിരോധ മന്ത്രി നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് വിവരം.


ഇന്ത്യൻ‌ പൈലറ്റിനെ തിരിച്ചയക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പ്രതികരിച്ചതായി റിപ്പോര്‍ട്ട്. പാക് ജിയോ ടിവിയെ ഉദ്ധരിച്ച് വാർത്താ ഏജസിയായ എഎൻ ഐ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, യുഎഇയിൽ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിനിടെ സുഷമാ സ്വരാജുമായി ചർച്ചകൾ നടത്തില്ലെന്നും ഷാ മെഹമ്മൂദ് ഖുറേഷി ജിയോ ടിവിയോട് പ്രതികരിച്ചു. ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം ഇത്തരം ചർച്ചകൾക്കുള്ള വേദിയല്ലെന്നാരുന്നു അദ്ദേഹത്തിന്റെ നിലപാട്.


കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിന്റെ പേരില്‍ യാതൊരു വിധ കരാറുകൾക്കും തയ്യാറല്ലെന്ന് ഇന്ത്യ. അദ്ദേഹത്തെ എത്രയും പെട്ടന്ന കൈമാറണമെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വിലപേശലിനുള്ള മാർഗമായി പൈലറ്റിനെ മാറ്റാമെന്ന പാകിസ്താൻ കരുതേണ്ടതില്ലെവന്നും അധികൃതർ മുന്നറിയിപ്പ് നൽ‌കുന്നു. ഇന്നലെ ഇന്ത്യയിലെ പാക്ക് ഹൈക്കമീഷണറെ വിളിച്ച് വരുത്തിയും ഇന്ത്യ നിലപാട് അറിയിച്ചിരുന്നു.


അതിർത്തിയിൽ സംഘർഷം നിലനിൽക്കെ നിലവിലെ സാഹര്യങ്ങൾ വിശദീകരിക്കാൻ കരസേന, വ്യോമസേന, നാവികസേന മേധാവിമാർ സംയുക്ത വാർത്താ സമ്മേളനം നടത്തും. പ്രതിരോധ മന്ത്രി നിർമല സിതാരാമനുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ബി.എസ്.എഫിന് ജാഗ്രതാനിര്‍ദേശം നല്‍കി. കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ഒദ്യോ​ഗികമായി പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.


ഇന്ത്യ പാകിസ്താൻ സംഘർഷങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ്  ഡൊണൾഡ് ട്രംപ്. വിയറ്റ്നാമിലെ ഹനോയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. അതിർത്തികടന്നുള്ള സൈനി നീക്കങ്ങൾ ഇരു രാഷ്ട്രങ്ങളും പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനം നില നിലനിർത്തുന്നതിന് യുഎൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കശ്മീര്‍ സന്ദര്‍ശനത്തിന്. അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താൻ വെള്ളിയാഴ്ചയാണ് മന്ത്രി നിര്‍മലാ സീതാരാമനും സംഘവും കശ്മീരിലെത്തുക. അതിര്‍ത്തി മേഖലകള്‍ ഉൾപ്പെടെ സന്ദര്‍ശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മലാ സീതാരാമനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.


 

രാജ്യപുരോഗതി തടയാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറയുന്നു. രാജ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണ. എന്ത് വിലകൊടുത്തും ഇത് നടപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു. നമ്മുടെ സൈനികരിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ബുത്ത് തല പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഡൽഹിയിൽ അടിയന്തിര യോഗം

അതിര്‍ത്തിയിൽ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അഭ്യന്തരമന്ത്രി രാജ്നാഥ് സിംങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരമനും ഉന്നതതല യോഗം വിളിച്ചു. കര, വ്യോമ നാവിക സേനാ മേധാവികളുമായിട്ടായിരുന്നനു പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ ചര്‍ച്ച. വൈകീട്ട് പ്രധാനമന്ത്രി സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം വിളിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച. ഈ യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായെന്നാണ് വിവരം.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ തലവൻമാരും, റോ, ഇന്റലിജൻസ് തുടങ്ങി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായിട്ടായിരുന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങിന്‍റെ കൂടിക്കാഴ്ച.


വ്യോമാതിർത്തി ലംഘിച്ച പാക് വിമാനത്തെ വെടിവച്ചിട്ടെന്ന ഇന്ത്യയുടെ അധികൃതരുടെ വെളിപ്പെടുത്തലിന് കരുത്തു പകരുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വെടിവെച്ചിട്ട പാക്ക് വിമാനം എഫ് 16 ന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നു വിവരം. പാക്കിസ്ഥാന്റെ 7 നോർത്തേൺ ലൈഫ് ഇൻഫൻട്രി കമാൻഡിങ് ഓഫിസർ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. പാക്ക് അധിനി വേശ കശ്മിരീലായിരുന്നു വിമാനം തകര്‍ന്നുവീണത്.

 

സംഝോത എക്സ്പ്രസ്സ് റദ്ദാക്കി പാകിസ്താൻ

ഇന്ത്യക്കും പാകിസ്താനുമിടയിൽ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ്സ് സർവീസ് പാക്കിസ്താൻ നിർത്തിവച്ചു. ഇന്ത്യയിലെ ഡൽഹി, അത്താരി എന്നീ സ്ഥലങ്ങളേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിച്ച് തിങ്കൾ വ്യാഴം എന്നീ ദിവസങ്ങളിലായിരുന്നു ട്രെയിൻ സർവീസ്. ഇതില്‍ വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സർവീസാണ് പാകിസ്താൻ റദ്ദാക്കിയതെന്ന് എൻഡിടിവി റിപ്പോർട്ട് പറയുന്നു.

ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം:ജപ്പാൻ
സമാധാനം പുലരാൻ ഇന്ത്യയും പാകിസ്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. സൈനിക നീക്കങ്ങളിൽ നിന്നും ഇരു രാജ്യങ്ങളും പിൻമാറണമെന്നും ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കാണണനെന്നും ജപ്പാൻ വിദേശ കാര്യമന്ത്രി ടറോ കോനോ ആവശ്യപ്പെട്ടു. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന നടപടിയിൽ നിന്നും പാകിസ്താൻ പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കണം; ഫാത്തിമ ഭൂട്ടോ 

പാക് കസ്റ്റഡിയിലുള്ള ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കണമെന്ന് മുൻ പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമായിയുമായി ഫാത്തിമ ഭൂട്ടോ. പാക് പൗരൻമാരുടെ മനുഷ്യത്വവും അന്തസ്സും കാണിക്കാനാവുന്ന സമയമാണിത്. താനുൾപ്പെടെ രാജ്യത്തെ യുവാക്കളുടെ ആഗ്രഹം സൈനികനെ അടിയന്തിരമായി മോചിപ്പി്കണെന്നാണെന്നും അവർ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. ന്യൂയോർക്ക് ടൈംസിൽ എഴുത്തിയ ലേഖനത്തിലായിരുന്നു ഫാത്തിമ ഭൂട്ടോയുടെ പ്രതികരണം.

നമ്മൾ ജീവിതകാലം മുഴുവൻ യുദ്ധത്തിനായി മാറ്റിവയ്ക്കുന്നു. ഇനി പാകിസ്താനി സൈനികർ മരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ സൈനികരും മരിക്കാൻ ആഗ്രഹിക്കുന്നില്ല. അനാഥരുടെ ഉപഭൂഖണ്ഡമായി ആ പ്രദേശം മാറരുതെന്നും മുൻ പാക് വനിതാ പ്രധാനമന്ത്രി ബേനസീർ ബൂട്ടോയുടെ സഹോദര പുത്രിയുമായ ഫാത്തിമ പറയുന്നു.

വർഷങ്ങൾ സൈനിക ഭരണത്തിലും എതാധിപത്യത്തിന് കീഴിലും കഴിഞ്ഞ രാജ്യമാണ് പാകിസ്താൻ. തീവ്രവാദ ഭീഷണിയും അസ്ഥിരതയും രാജ്യത്തെ ബാധിച്ചിരുന്നു. അതിനാൽ യുദ്ധവെറി പാകിസ്താൻ പൗരൻമാർ ആഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ  ഭൂട്ടോ ലേഖനത്തില്‍ പറയുന്നു.

മുടക്കമില്ലാതെ ഡൽഹി – ലാഹോർ ബസ് സർവീസ് 

സംഘർഷം തുടരുമ്പോഴും ഡൽഹി – ലഹോർ ബസ് സർവീസ് പതിവുപോലെ നടന്നുവെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) അറിയിച്ചു. എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ബസുകൾ ലഹോറിലേക്കു പുറപ്പെടുന്നത്. ഇതിൽ ബുധനാഴ്ചത്തെ സർവീസാണ് മുടക്കമില്ലാതെ നടന്നത്. എന്നാൽ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെന്നും അധികൃതർ പറയുന്നു.

പാക് മണ്ണിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ച നടപടിക്ക് യുഎസ് പിന്തുണ

പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി യുഎസ്. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാന് അജിത്ത് ഡോവൽ യുഎസ് വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി ഫോണിൽ നടത്തിയ ചർച്ചയിലായിരുന്നു വാഗ്ദാനം.


ഇന്ത്യൻ സർവീസ് നിർത്തി എയർ കാനഡ

സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ എയർ കാനഡ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.


അഭിന്ദൻ വർധമാൻ കാട്ടിയത് അസാമാന്യ ധീരതയാണെന്ന് റിപ്പോർട്ടുകൾ.

മിഗ് വിമാനം തകർന്ന് പാക്ക് കസ്റ്റഡിയിലാവുമ്പോഴും ഇന്ത്യൻ വിങ് കമാൻഡർ അഭിന്ദൻ വർധമാൻ കാട്ടിയത് അസാമാന്യ ധീരതയാണെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ 8-45 നായിരുന്നു നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള പാക് ഗ്രാമമായ ഹോറയില്‍ ഇന്ത്യൻ വിമാനം തകർന്ന വീണതെന്ന് പ്രദേശവാസിയായ മുഹമ്മദ് റസാഖ് ചൗധരിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഒരു അഗ്നിഗോളം താഴേക്ക് പതിച്ചതാണ് ആദ്യം ശ്രദ്ധയിൽ പെട്ടതെന്നായിരുന്നു അദ്ദേഹം പറയുന്നത്.

ഇതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. സൈനികർ എത്തുന്നത് വരെ അപകടസ്ഥലത്തേക്ക് പോവരുതെന്ന് നാട്ടിലെ യുവാക്കളോട് ആവശ്യപ്പെട്ടു. ഇതനിടെയാണ് പൈലറ്റിനെ ശ്രദ്ധയിൽ പെട്ടത്. കയ്യിൽ പിസ്റ്റളുമായി നിന്നിരിന്ന അദ്ദേഹം ഇത് ഇന്ത്യയാണോ പാക്കിസ്ഥാനോ എന്നാണ് ചോദിച്ചത്. എന്നാൽ യുവാക്കളിൽ ഒരാൾ ഇന്ത്യയെന്ന് മറുപടി പറയുകയായിരുന്നു. ഇതോടെ സൈനികൻ പിസ്റ്റൾ മടക്കിവച്ചു.

ഇതിനിടെ ചിലർ പാക്കിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ അഭിനന്ദൻ പിസ്റ്റൾ എടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. എന്നാൽ ആളുകൾ സൈനികനെ കല്ലെറിഞ്ഞ് കീഴ്പ്പെടുത്തുയായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.


ഇസ്ലാമിക രാഷ്ടങ്ങളുടെ സംഘനയുടെ യോഗത്തിൽ പങ്കെടുത്താൻ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് യുഎഇലേക്ക് തിരിച്ചു. ആദ്യമായാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനാ യോഗത്തിൽ ഇന്ത്യ പങ്കെടുക്കുന്നത്. നിരക്ഷക പദവിയാണ് ഇന്ത്യ വഹിക്കുന്നത്. യോഗത്തിൽ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും സുഷമ സ്വരാജ് സംസാരിക്കും. ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നത് തടയണെന്ന് അവശ്യപ്പെട്ട് സംഘടയുൽ അംഗമായ പാക്കിസ്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും യുഎഇ തള്ളിയിരുന്നു. ഇതോടെ സമ്മേളനത്തില്‍ നിന്നും പിൻമാറുമെന്നും പാകിസ്താൻ ഭീഷണി മുഴക്കി.


പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതിൽ നിർദേശവുമായി യുഎസും ബ്രിട്ടനും ഫ്രാന്‍സും. മസൂദ് അസ്ഹറിന് ആയുധങ്ങള്‍ ലഭിക്കുന്നതു തടയണമെന്നും രക്ഷാസമിതിക്കു മുന്നില്‍ വച്ച നിര്‍ദേശത്തില്‍ ലോകശക്തികൾ ആവശ്യപ്പെട്ടു. എന്നാൽ യുഎസിന്റെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നീക്കത്തോട് പ്രതികരിക്കാൻ വീറ്റോ അധികാരമുളള ചൈന തയ്യാറായിട്ടില്ല. മസൂദിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തേ പലതവണ ഇന്ത്യ യുഎൻ രക്ഷാ സമിതിയെ സമീപിച്ചിരുന്നു. അതിനിടെ അതിർ‌ത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇന്ത്യയും പാകിസ്താനും തയാറാകണമെന്നും പെന്റഗൺ വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്താനും സൈനിക നടപടികൾ നിര്‍ത്തിവയ്ക്കണമെന്നു യുഎസ് ആവശ്യപ്പെട്ടു


Also Read-  അഭി ജീവിച്ചിരിക്കുന്നുണ്ട്, ദൈവത്തിന് നന്ദി, എല്ലാവര്‍ക്കും നന്ദി: പിതാവ് റിട്ട.എയര്‍ മാര്‍ഷല്‍ എസ് വര്‍ത്തമാന്‍

പുൽവാമയ്ക്ക് തിരിച്ചടിയായി ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിറകെ സംഘർഷ ഭരിതമായി കശ്മീരിലെ ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. നൗഷേര, രജൗരി എന്നിവിടങ്ങളിലാണ് പാക് പ്രകോപനം തുടരുന്നത്. ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ സൈനികർ വെടിയുതിർത്തു. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിൽ അഞ്ച് ഇന്ത്യൻ സൈനികർക്കു പരുക്കേറ്റിരുന്നു. . ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത തുടരുകയാണ്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ സ്‌കൂളുകളും അടച്ചു. രജൗരി, പൂഞ്ച് മേഖലയിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read- വ്യോമസേന പൈലറ്റിനെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് പാകിസ്താനോട് ഇന്ത്യ

അതിനിടെ നിയന്ത്രണ രേഖ ലംഘിച്ച പാക്ക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് വിമാനം തകർന്ന പാക്കിസ്ഥാന്റെ പിടിയിലായ പൈലറ്റ് അഭിനന്ദൻ വര്‍ധമാനെ ഉടൻ‌ മോചിപ്പിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനു നയതന്ത്ര സഹായം ലഭ്യമാക്കാൻ അനുവദിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ നിർദേശത്തോട് ഇതുവരം പ്രതികരിക്കാൻ പാക്കിസ്താൻ തയ്യാറായിട്ടില്ല. പൈലറ്റ് കസ്റ്റഡിയിലുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് പാകിസ്ഥാന്‍.
അതിനിടെ, അതിനിടെ അഭിനന്ദനെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് പൈലറ്റിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ആതേസമയം, പാകിസ്ഥാനില്‍ അതീവ ജാഗ്രത തുടരുകയാണ്. പാകിസ്ഥാന്റെ വ്യോമപാതയിലൂടെയുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ആഭ്യന്തര രാജ്യാന്തര സര്‍വീസുകളെല്ലാം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. പാക്കിസ്താനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി ഒമാനും പ്രതികരിച്ചിരുന്നു.

Also Read- 1971ല്‍ റാവല്‍പിണ്ടിയില്‍ നിന്നും ജയില്‍ ചാടിയ മൂന്ന് ഇന്ത്യന്‍ വൈമാനികര്‍ പിടിക്കപ്പെട്ടതെങ്ങനെ? ആ സാഹസിക കഥ പിന്നീട് നോവലും സിനിമയുമായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍