UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍

കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുണ്ടായ ചര്‍ച്ചയിലാണ് ധാരണയായത്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിനം കൊച്ചിയില്‍ നടത്താന്‍ തീരുമാനമായി. നവംബര്‍ ഒന്നിന് നടക്കുന്ന മത്സരത്തിലേക്ക് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിഗണിച്ചിരുന്നു.

കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുണ്ടായ ചര്‍ച്ചയിലാണ് ധാരണയായത്. ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള സാധ്യതകളാണ് സംഘാടകര്‍ തേടിയത്. അതേസമയം അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരത്തിനായി ക്രിക്കറ്റ് പിച്ച് ഇളക്കിമാറ്റിയിരുന്നതിനാല്‍ പുതിയ പിച്ച് ഒരുക്കുന്നതാണ് കെസിഎയ്ക്ക് മുന്നിലുള്ള വെല്ലുവിളി. ക്രിക്കറ്റിനായി അഞ്ച് പുതിയ വിക്കറ്റുകളെങ്കിലും നിര്‍മ്മിക്കേണ്ടതുണ്ട്.

പുതിയ വിക്കറ്റ് നിര്‍മ്മിക്കാന്‍ രണ്ടാഴ്ചത്തെ സമയം മതിയെന്നും മെയില്‍ വിക്കറ്റിട്ടാല്‍ മഴക്കാലത്ത് ഉറച്ച് ഓഗസ്‌റ്റോടെ മികച്ച പിച്ച് രൂപപ്പെടുത്താന്‍ സാധിക്കുമെന്നും കെസിഎ ക്യൂറേറ്റര്‍മാര്‍ പറയുന്നു. പരിശീലന വിക്കറ്റുകള്‍ സ്റ്റേഡിയത്തില്‍ ഇപ്പോഴുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍