UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണവായുധങ്ങള്‍ ഒഴിവാക്കിയുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ

ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തില്ലെന്ന നിലപാടില്‍ രാജ്യാന്തര സമൂഹത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നതായും ഇന്ത്യ

Avatar

അഴിമുഖം

ആണവായുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ. അതേസമയം ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തില്ലെന്ന നിലപാടില്‍ രാജ്യാന്തര സമൂഹത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നതായും ഇന്ത്യ അറിയിച്ചു. യുഎന്‍ ആലോചന സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അമന്‍ദീപ് സിംഗ് ഗില്‍ ആണ് ഇക്കാര്യം യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കിയത്.

ആണവായുധങ്ങളുടെ ഉപയോഗം സംബന്ധിച്ച് യുഎന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ നിര്‍വ്യാപനത്തില്‍ ഇന്ത്യയുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അക്കാര്യത്തില്‍ വീണ്ടും ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല. ആഗോള തലത്തില്‍ ആണവനിര്‍വ്യാപനത്തിന് ഒപ്പം നില്‍ക്കാനും നീക്കങ്ങളെ ശക്തിപ്പെടുത്താനും ഇന്ത്യ മുന്‍പന്തിയിലുണ്ടാകും. ആണവ നിര്‍വ്യാപന കരാറില്‍ അംഗമല്ലെങ്കിലും അതിന്റെ ലക്ഷ്യത്തോടും നയങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് ഇന്ത്യയുടേത്. ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അതിന്റെ ശ്രമങ്ങളോടും അങ്ങനെ തന്നെ- അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് നേരെ നിരന്തരം ആണവാക്രമണ ഭീഷണി ഉന്നയിക്കുന്ന പാകിസ്ഥാനെയും ഗില്‍ പരോക്ഷമായി വിമര്‍ശിച്ചു. ഇന്ത്യ അതിന്റെ നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി ആണവനിര്‍വ്യാപനവും നിരായുധീകരണവും നടപ്പാക്കാനുള്ള യഥാര്‍ത്ഥ പോരായ്മകള്‍ എന്താണെന്ന് തിരിച്ചറിയാനാകണം. അതേസമയം അണ്വായുധങ്ങളുടെയും മിസൈലുകളുടെയും നിര്‍വ്യാപനം സംബന്ധിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷയെ അത് ബാധിക്കുമെന്നതാണ് ഇന്ത്യയുടെ ആശങ്ക. നിഗൂഢ ലക്ഷ്യങ്ങളോടെ ആണനിര്‍വ്യാപനത്തിന് ശ്രമിക്കുന്നവരെയും അതില്‍ നിന്നും മുതലെടുക്കാന്‍ ശ്രമിക്കുന്നവരെയും പറ്റി രാജ്യാന്തര സമൂഹം കരുതലോടെയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍