UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താനുവേണ്ടി ചാരപ്പണി; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഐഎസ്‌ഐക്ക് സുപ്രധാന വിവരങ്ങള്‍ വാട്‌സ്ആപ്പ് വഴി ഇയാള്‍ കൈമാറിയെന്നാണ് പറയുന്നത്

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്എഐനുവേണ്ടി ചാരപ്പണി ചെയ്‌തെന്ന കുറ്റത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. വാട്‌സ്ആപ്പിലൂടെ ചില രഹസ്യരേഖകളും ഫോട്ടോകളും ഐഎസ്‌ഐ അധികൃതര്‍ക്ക് അയച്ചുകൊടുത്തതായാണ് പറയുന്നത്.

ഹണിട്രാപ്പ് വഴിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പാക് ചാരസംഘടന വലയില്‍ വീഴ്ത്തിയതെന്നാണ് പറയുന്നത്. ഐഎസ്‌ഐ ഉന്നതരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥനെയും ഫ്രണ്ട് ആയി ചേര്‍ത്തിരുന്നു. പിടിയിലായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍