UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ചൈനീസ് അക്ഷരങ്ങളാണ് ഹോം പേജില്‍ കാണുന്നത്

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെള്ളിയാഴ്ചയാണ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. mod.gov.in എന്ന വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ചൈനീസ് അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിതമായ കുഴപ്പം വെബ്‌സൈറ്റിന് സംഭവിച്ചിരിക്കുകയാണെന്നും അല്‍പ്പ സമയം കഴിഞ്ഞ് ശ്രമിക്കൂ എന്ന എറര്‍ മെസേജും ഹോം പേജിലുണ്ട്.

വിഷയം നിയന്ത്രണവിധേയമാണെന്നും നഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതര്‍ വെബ്‌സൈറ്റ് പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഹാക്ക് ചെയ്ത വെബ്‌സൈറ്റില്‍ ചൈനീസ് അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ ഇതിനു പിന്നില്‍ ഏതെങ്കിലും കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ആണ് പ്രവര്‍ത്തിച്ചിരിക്കുന്നതായി സംശയിക്കുന്നുണ്ടെന്നു പേരുവെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതാദ്യമായല്ല, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വൈബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതുപോലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും സൈബര്‍ ക്രൈമിന് ഇരയായി ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍