UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ബാങ്കുകളില്‍ നടന്നിരിക്കുന്ന വായ്പ തട്ടിപ്പുകള്‍ 60,000 കോടിക്കു മുകളിലെന്ന് ആര്‍ബിഐ

വായ്പ തട്ടിപ്പിലൂടെ ബാങ്കുകള്‍ക്ക് നഷ്ടമാകുന്ന തുക ഓരോ വര്‍ഷവും ഉയരുകയാണെന്നതാണ് ഗൗരവമേറിയ വിഷയം

വജ്രവ്യാപാരി നിരവ് മോദി പ്രധാനപ്രതിയായ ബാങ്ക് തട്ടിപ്പില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് 11,400 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന വാര്‍ത്തയില്‍ തന്നെ എല്ലാവരും ഞെട്ടിയിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പറയുന്ന മറ്റൊരു കണക്ക് ആ ഞെട്ടലിന്റെ ആഘാതം കൂട്ടും. കാരണം, വിവിധ ഇന്ത്യന്‍ ബങ്കുകളില്‍ നിന്നായി ഇത്തരത്തില്‍ വെട്ടിപ്പ് നടത്തിയിരിക്കുന്ന തുക ഏകദേശം 60,000 കോടി രൂപ വരും. റോയിട്ടേഴ്‌സ് ആര്‍ബിഐയില്‍ നിന്നും ആര്‍ടിഐ വഴി ശേഖരിച്ച വിവരം അടിസ്ഥാനമാക്കിയാണ് ഈ കണക്ക് അവരുടെ റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

8,670 ലോണ്‍ തട്ടിപ്പ് കേസുകളില്‍ നിന്നായി 2017 മാര്‍ച്ച് 31 വരെയുള്ള അവസാന അഞ്ച് സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 612.6 ബില്യണ്‍ രൂപയാണ് ബാങ്കുകളില്‍ നിന്നും തട്ടിച്ചെടുത്തിരിക്കുന്നത്. മനഃപൂര്‍വം വായ്പയെടുത്ത പണം തിരിച്ചടയ്ക്കാതിരിക്കുന്ന കേസുകളാണ് വായ്പ്പ തട്ടിപ്പായി പരിഗണിക്കുന്നത്. ഇന്ത്യന്‍ ബാങ്കുകള്‍ വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണെന്നും പല തട്ടിപ്പുകളും വാര്‍ത്തകളായി പുറത്തേക്കു വരാതിരിക്കുകയാണെന്നുമാണ് വിവരം. കഴിഞ്ഞ വര്‍ഷം മാത്രം തട്ടിപ്പ് വായ്പകളായി 149 ബില്യണ്‍ ഡോളര്‍ ആണ് ബാങ്കുകള്‍ വായ്പയനുവദിച്ചത്. ഇതിലെ ഏറ്റവും തമാശ, ഇത്തരം വായ്പ തട്ടിപ്പുകള്‍ വര്‍ഷം കഴിയും തോറും വര്‍ദ്ധിച്ചു വരികയാണെന്നതാണ്. 2012-13 സാമ്പത്തിക വര്‍ഷത്തിലലെകണക്ക് 63.57 ബില്യണ്‍ ആയിരുന്നെങ്കില്‍ അവസാന സാമ്പത്തിക വര്‍ഷത്തില്‍ അത് 176.34 കോടി ആയി എന്നത് തന്നെയാണ് ഞെട്ടിക്കുന്ന വിവരം. പഞ്ചാബ് നാഷണല്‍ ബാങ്ക് മാത്രമല്ല, ഇത്തരത്തില്‍ ശതകോടികളുടെ തട്ടിപ്പില്‍ കുരുങ്ങി കിടക്കുന്നതും.

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍