UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയെ സംശയം; നവജാത ശിശുവിനെ 17 കാരനായ പിതാവ് ഇടിച്ചു കൊന്നു

കൊല്ലപ്പെട്ട ശിശുവിന്റെ മാതാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്

ഭാര്യയുടെ അവിഹിതബന്ധത്തില്‍ ഉണ്ടായതെന്ന സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 17 കാരനായ പിതാവ് ഇടിച്ചു കൊന്നു. ഔട്ടര്‍ ഡല്‍ഹിയിലെ മംഗള്‍പുരിയിലാണ് ഈ സംഭവം നടന്നത്. കൊലപ്പെട്ട നവജാത ശിശുവിന്റെ അമ്മയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ഇവര്‍ കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ട് ജോലി തേടി പുറത്തു പോയ സമയത്തായിരുന്നു ക്രൂരകൃത്യം നടന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. ജോലി തേടി പുറത്തു പോയ അമ്മ തിരികെ വീട്ടിലെത്തുമ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നു. അമ്മയായ പെണ്‍കുട്ടി ഉടന്‍ തന്നെ കുട്ടിയേയുമെടുത്ത് ആശുപത്രിയില്‍ എത്തിയെങ്കിലും കുട്ടി മരണപ്പെട്ടിരിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പെണ്‍കുട്ടി തന്നെയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

തന്റെ ഭാര്യയ്ക്ക് മറ്റാരുമായോ അവിഹിതബന്ധം ഉണ്ടെന്നും അതിലുണ്ടായ കുട്ടിയായതുകൊണ്ടാണ് താന്‍ കൊന്നതെന്നുമാണ് പിതാവായ 17 കാരന്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ച്ചയായി ഇടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നും അയാള്‍ സമ്മതിച്ചു. 10 മാസങ്ങള്‍ക്കു മുമ്പായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ഇരുവരും വിവാഹിതരായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍