UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലത്ത്‌ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയില്‍

മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവു നായ കടിച്ചു വലിക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്

കൊല്ലം പുത്തൂരിനടുത്ത് നവജാത ശിശുവിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവു നായ കടിച്ചു വലിക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. വിഷയത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍