UPDATES

വാര്‍ത്തകള്‍

ആരാണ് നമോ ടിവിയുടെ ഉടമ? എവിടെ നിന്നാണ് ഫണ്ട്? വെബ്‌സൈറ്റിന്റെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അജ്ഞാതന്‍ ആര്?

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമാണ് ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ പ്രചരണ പരിപാടികളും തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്ന നമോ ടി വിക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം. നമോ ടിവി മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ അല്ലെന്നും നാപ്‌റ്റോള്‍ പോലുള്ള ഒരു പരസ്യ പ്ലാറ്റ്‌ഫോം മാത്രമാണെന്നുമാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ നിലപാട്. നിലവില്‍ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും നമോ ടി വി ലഭ്യമാണ്.

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമാണ് ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ടിവിയുടെ ഉടമ ആരാണെന്നും ഇതിന്റെ ഫണ്ട് എവിടെ നിന്നാണെന്നും ഇനിയും വ്യക്തമായിട്ടില്ല. ഇതിന്റെ പേരിലുള്ള വെബ്‌സൈറ്റിന്റെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതന്‍ എന്ന പേരിലാണ്.

ബിജെപി ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചാനല്‍ തുടങ്ങുന്ന വിവരവും പുറത്തുവിട്ടത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ട്വീറ്റിലും മോദിയുടെ തത്സമയ പരിപാടി നമോ ടിവിയില്‍ ലഭ്യമാണെന്നാണ് പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 31നാണ് നമോ ടിവി എന്ന ചാനല്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് ചാനല്‍ തുടങ്ങിയത്. മാര്‍ച്ച് 10നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. അന്ന് മുതല്‍ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ ബിജെപിക്ക് എങ്ങനെ സാധിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടി ചോദിക്കുന്നത്. ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ അംഗീകരിക്കപ്പെട്ട ടി വി ചാനല്‍ പട്ടികയില്‍ നമോ ടിവി എന്നൊരു ചാനല്‍ ഇല്ല. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചാനല്‍ പ്രവര്‍ത്തിക്കുന്നതിനെ കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍