UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സഖാവ് ഇന്നസെന്റിനെ വിജയപ്പിക്കുക’: ഒടുവില്‍ ചാലക്കുടിയില്‍ ചുവരെഴുത്ത് തുടങ്ങി

ഇന്നസെന്റിന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നാളെ മാത്രമാണ് വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ എത്തിച്ചേരുകയുള്ളൂ

ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇന്നസെന്റ് തന്നെയാണെന്ന് ഉറപ്പായതോടെ മണ്ഡലത്തിന്റെ പലയിടങ്ങളിലും ചുവരെഴുത്ത് തുടങ്ങി. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പ്രാദേശിക നേതൃത്വങ്ങളും മണ്ഡലം നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കാണാത്ത എംപിയെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്ത എംപിയെന്നുമുള്ള ചീത്തപ്പേരാണ് ഇന്നസെന്റിനെതിരെയുണ്ടായിരുന്നത്.

ഇത് കൂടാതെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിക്ക് അനുകൂലമായ നിലപാടെടുത്തതും ഇന്നസെന്റിന്റെ ജനകീയതയെ ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. ഇക്കാരണങ്ങളാലെല്ലാമാണ് ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്നസെന്റിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നേതൃത്വം തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ ചുവരെഴുത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടും ചാലക്കുടിയില്‍ ഇത് ആരംഭിച്ചിരുന്നില്ല.

READ MORE:സിപിഎം ഇന്നസെന്റിന് അരിവാള്‍ ചുറ്റിക നല്‍കിയതിനു പിന്നില്‍

ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് രേഖപ്പെടുത്താതെ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം രേഖപ്പെടുത്തി വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തുകള്‍ കാണപ്പെട്ടിരുന്നു. പി രാജീവ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹത്തില്‍ നിന്നായിരുന്നു ഇത്. ഇന്നലെ സിപിഎം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ ഇന്നസെന്റ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി. ഇതോടെയാണ് ഇന്ന് പകുതി ചെയ്ത് വച്ച ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കാനും പുതിയവ എഴുതി തുടങ്ങാനും ആരംഭിച്ചത്. അതേസമയം ഇന്നസെന്റിന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നാളെ മാത്രമാണ് വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ എത്തിച്ചേരുകയുള്ളൂ.

ഇതിനിടെ ഇന്നസെന്റ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിച്ചിരുന്ന ചിലര്‍ അദ്ദേഹത്തിന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ചിഹ്നം രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ തവണ കുടം ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റ് ഇക്കുറി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇത്തരം ആശയക്കുഴപ്പങ്ങളാണ് ചുവരെഴുത്ത് വൈകി തുടങ്ങാന്‍ കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍