UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയിലെ മെഡിക്കല്‍ കോളേജ് കോഴ: അന്വേഷണം അവസാനിപ്പിക്കുന്നു

മൊഴി നല്‍കാനോ തെളിവുകള്‍ കൈമാറാനോ ആരും തയ്യാറാകുന്നില്ലെന്നാണ് ഇതേക്കുറിച്ച് വിജിലന്‍സ് അറിയിച്ചത്

ബിജെപിയില്‍ ആഞ്ഞടിച്ച മെഡിക്കല്‍ കോഴ ആരോപണത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി വിജിലന്‍സ്. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായാണ് വിജിലന്‍സ് അറിയിച്ചിരിക്കുന്നത്.

മൊഴി നല്‍കാനോ തെളിവുകള്‍ കൈമാറാനോ ആരും തയ്യാറാകുന്നില്ലെന്നാണ് ഇതേക്കുറിച്ച് വിജിലന്‍സ് അറിയിച്ചത്. പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ല. ആദ്യം പണം നല്‍കിയതായി മൊഴിനല്‍കിയ കോളേജ് ഉടമ പിന്നീട് മലക്കം മറിഞ്ഞതായും വിജിലന്‍സ് പറയുന്നു. ഇതും കേസില്‍ തിരിച്ചടിയായി.

മെഡിക്കല്‍ കോളേജ് അനുമതി നേടിക്കൊടുക്കുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് കോടിയോളം രൂപ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഡല്‍ഹിയിലെ വിശ്വസ്തന്‍ സതീഷ് നായറിന് പണം കൈമാറിയെന്നും ആരോപണത്തില്‍ പറയുന്നു. ബിജെപിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് ആരോപിച്ച് വി വി രാജേഷ്, ആര്‍എസ് വിനോദ് എന്നിവരെ പുറത്താക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍